പ്രണയിച്ച് മാത്യുവും മാളവികയും; ക്രിസ്റ്റിയിലെ പാട്ട് പുറത്ത്

mathew-malavika-song
SHARE

മാത്യു തോമസ്, മാളവിക മോഹനൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ക്രിസ്റ്റിയിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘പാൽമണം തൂകുന്ന രാത്തെന്നൽ’ എന്നു തുടങ്ങുന്ന മനോഹര മെലഡിയാണ് പ്രേക്ഷകർക്കരികിലെത്തിയത്. വിനായക് ശശികുമാറിന്റെ വരികൾക്കു ഗോവിന്ദ് വസന്ത ഈണമൊരുക്കിയിരിക്കുന്നു. കപില്‍ കപിലനും കീർത്തന വൈദ്യനാഥനും ചേർന്നാണു ഗാനം ആലപിച്ചത്. 

പാട്ട് ഇതിനകം നിരവധി ആസ്വാദകരെ സ്വന്തമാക്കിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളോടെ ട്രെന്‍ഡിങ്ങിലും ഇടം പിടിച്ചിരിക്കുകയാണിപ്പോൾ. മാത്യുവും മാളവികയും തമ്മിലുള്ള പ്രണയരംഗങ്ങളാണ് ഗാനരംഗത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്.

നവാഗതനായ ആൽവിൻ ഹെൻറി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ക്രിസ്റ്റി’. സംവിധായകന്റെ കഥയ്ക്ക് പ്രശസ്ത എഴുത്തുകാരായ ബെന്യാമിനും ജി.ആർ.ഇന്ദുഗോപനും ചേർന്നു തിരക്കഥ ഒരുക്കിയിരിക്കുന്നു. റോക്കി മൗണ്ടെയിൻ സിനിമാസിന്റെ ബാനറിൽ സജയ് സെബാസ്റ്റ്യൻ, കണ്ണൻ സതീശൻ എന്നിവർ ചേർന്നാണു നിർമാണം. ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവൻ, മുത്തുമണി, ജയാ എസ്. കുറുപ്പ്, വീണാ നായർ, നീന കുറുപ്പ്, മഞ്ജു പത്രോസ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സാഹസികത ഇഷ്ടമാണോ? എങ്കിൽ ഈ ജോലി നിങ്ങൾക്കുള്ളതാണ്!

MORE VIDEOS