ദേ പിന്നേം ‘ഏഴിമല പൂഞ്ചോല’; സിൽക്ക് സ്മിത ആടിത്തകർത്ത പാട്ട് വീണ്ടും പ്രേക്ഷകർക്കരികിൽ, വിഡിയോ

ezhimala-poonchola-4
SHARE

സ്ഫടികം 4കെ പതിപ്പിലെ ‘ഏഴിമല പൂഞ്ചോല’ ഗാനം പ്രേക്ഷകർക്കരികിൽ. ഗായിക കെ.എസ്.ചിത്രയും നടൻ മോഹൻലാലും ചേർന്നാണു ഗാനം ആലപിച്ചത്. ഇരുവരും പാട്ട് റെക്കോർഡ് ചെയ്തതിന്റെ റിപ്പോർട്ടുകൾ നേരത്തേ പുറത്തുവന്നിരുന്നു. പാട്ട് റീ മാസ്റ്റർ ചെയ്താണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. വിഡിയോയിൽ ചിത്രയും മോഹൻലാലും ഒരുമിച്ചു പാടുന്നതു കാണാനാകും. 

പാട്ട് ചുരുങ്ങിയ സമയം കൊണ്ടു ലക്ഷക്കണക്കിനു പ്രേക്ഷകരെയാണു സ്വന്തമാക്കിയത്. മികച്ച പ്രതികരണങ്ങളും ലഭിക്കുന്നു. വർഷങ്ങൾക്കു മുൻപു കേട്ടു പരിചയിച്ച ഗാനം വീണ്ടും കേൾക്കാനായതിന്റെ സന്തോഷത്തിലാണു പ്രേക്ഷകർ. കെ.എസ്.ചിത്രയുടെ മാറ്റമില്ലാതെ തുടരുന്ന സ്വരഭംഗിയും പ്രേക്ഷകരെ പാട്ടിലേയ്ക്കു കൂടുതൽ അടുപ്പിക്കുന്നു. ‘ഏഴിമല പൂഞ്ചോല’ തിയറ്ററിൽ കാണാനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

സ്ഫടികം സിനിമയുടെ റീ മാസ്റ്റർ ചെയ്ത പുതിയ പതിപ്പ് ഫെബ്രുവരി 9ന് തിയറ്ററുകളിലെത്തും. ഒരു കോടി രൂപയ്ക്കു മുകളിൽ നിർമാണ ചെലവുമായാണ് സ്ഫടികം 4 കെ പതിപ്പ് എത്തുന്നത്. സംവിധായകൻ ഭദ്രൻ തന്നെയാണ് ഇതിനു ചുക്കാൻ പിടിക്കുന്നതും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേരളത്തിൽ എത്തിയാൽ ആദ്യ കോൾ നസ്രിയയ്ക്ക്

MORE VIDEOS