ADVERTISEMENT

ഗായകൻ നിക് ജൊനാസിന്റെയും നടി പ്രിയങ്ക ചോപ്രയുടെയും മകൾ മാൾട്ടി മേരിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ സൂപ്പർ താരം. അടുത്തിടെ പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയ മാൾട്ടിയുടെ ചിത്രങ്ങൾ സമൂഹമാധ്യമലോകത്തു വ്യാപകമായി പ്രചരിക്കുകയാണ്. നിക്കിന്റെയും സഹോദരന്മാരുടെയും മ്യൂസിക് ബാൻഡ് ആയ ജൊനാസ് ബ്രദേഴ്സിന്‍റെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കാനാണ് അമ്മയ്ക്കൊപ്പം മാൾട്ടി എത്തിയത്. ആദ്യമായാണ് താരദമ്പതികൾ മകളെ ക്യാമറയ്ക്കു മുന്നില്‍ കൊണ്ടുവന്നത്. ഇമോജികൾ കൊണ്ടു മറച്ച മകളുടെ ചിത്രങ്ങൾ മാത്രമാണ് ഇതുവരെ നിക്കും പ്രിയങ്കയും പങ്കുവച്ചിരുന്നത്.

 

ഇപ്പോഴിതാ നിക്കിന്റെയും പ്രിയങ്കയുടെയും കുട്ടിക്കാലത്തെ ചിത്രങ്ങളുമായി മാൾട്ടിയുടെ മുഖസാദൃശ്യം താരതമ്യം ചെയ്യുകയാണ് ആരാധകർ. താരപുത്രി നിക്കിന്റെ അതേ കാർബൺ കോപ്പിയാണെന്ന് ഒരു വിഭാഗം വാദിക്കുന്നു. എന്നാൽ മാൾട്ടിക്ക് പ്രിയങ്കയുടെ മുഖഛായ ആണെന്നാണ് മറ്റൊരു വിഭാഗത്തിന്റെ കണ്ടെത്തൽ. നിക്കിന്റെയും പ്രിയങ്കയുടെയും കുട്ടിക്കാലത്തെ ചിത്രങ്ങൾ മാൾട്ടിയുെട ചിത്രവുമായി ചേർത്തു വച്ചാണ് താരതമ്യം. നിരവധി പേരാണ് കമന്റുമായി എത്തുന്നത്. നിക്കിന്റെയും പ്രിയങ്കയുടെയും അപൂർവ ചിത്രങ്ങൾ കണ്ടതിന്റെ സന്തോഷവും ആരാധകർ പങ്കുവയ്ക്കുന്നുണ്ട്. 

 

2022 ജനുവരിയിലാണ് നിക്കിനും പ്രിയങ്കയ്ക്കും വാടകഗർഭപാത്രത്തിലൂടെ പെൺകു‍ഞ്ഞ് പിറന്നത്. മാൾട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് മകളുടെ മുഴുവൻ പേര്. ‘മാൾട്ടി’ എന്ന വാക്ക് സംസ്കൃതത്തിൽ നിന്നും ഉത്ഭവിച്ചതാണ്. ചെറിയ സുഗന്ധമുള്ള പുഷ്പം അല്ലെങ്കിൽ ചന്ദ്രപ്രകാശം എന്നാണ് വാക്കിന്റെ അർഥം. കടലിലെ നക്ഷത്രം എന്നർഥം വരുന്ന സ്റ്റെല്ല മാരിസ് എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് മേരി എന്ന പേര് സ്വീകരിച്ചത്. യേശുക്രിസ്തുവിന്റെ മാതാവായ മേരി എന്ന ബിബ്ലിക്കൽ അർഥവുമുണ്ട് പേരിന്. ആറാം മാസത്തിൽ ജനിച്ച കുഞ്ഞ് നൂറു ദിവസത്തോളം എൻഐസിയുവിൽ കഴിഞ്ഞു. മകളെ ജീവനോടെ തിരികെ കിട്ടുമോയെന്നു പോലും ആശങ്കപ്പെട്ടിരുന്നതായി അടുത്തിടെ ഒരു അഭിമുഖത്തിൽ പ്രിയങ്ക വെളിപ്പെടുത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com