പാർട്ടികൾ നടത്തുകയോ മദ്യം വിളമ്പുകയോ ചെയ്യില്ല; ‘നാട്ടു നാട്ടു’ വിജയത്തിൽ നിലപാട് പറഞ്ഞ് കീരവാണി

keeravani-naatu-naatu-success
SHARE

‘നാട്ടു നാട്ടു’ പാട്ടിന്റെ ഗംഭീര നേട്ടം മതിമറന്ന് ആഘോഷിക്കില്ലെന്ന് സംഗീതസംവിധായകൻ എം.എം.കീരവാണി. സാധാരണയായി ആളുകൾ ചെയ്യുന്നതുപോലെ സുഹൃത്തുക്കൾക്കും മറ്റു സ്നേഹിതർക്കുമായി പ്രത്യേക പാർട്ടി ഒരുക്കുകയോ മദ്യം വിളമ്പുകയോ ചെയ്യില്ലെന്ന് അദ്ദേഹം ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

തന്റെ 34 വർഷം നീണ്ട സംഗീത ജീവിതത്തിനിടെ നിരവധി ഉയർച്ച താഴ്ചകൾ കണ്ടിട്ടുണ്ടെന്നും പല ഘട്ടങ്ങളിലൂടെയും കടന്നു പോയിട്ടുണ്ടെന്നും അതിനാൽ ഒന്നിലും അമിതമായി സന്തോഷിക്കുകയോ ദുഃഖിക്കുകയോ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. ‘നാട്ടു നാട്ടു’ പാട്ടിന്റെ വിജയം തന്റെ മനസ്സിനെ ഏറെ സന്തോഷിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജമൗലി ചിത്രം ആര്‍ആർആറിലെ ‘നാട്ടു നാട്ടു’ പാട്ടിലൂടെ രാജ്യത്തെ ഗോള്‍ഡൻ ഗ്ലോബിന്റെ കൊടുമുടി കയറ്റിയ സംഗീതസംവിധായകനാണ് എം.എം. കീരവാണി. ഒറിജിനൽ സോങ് വിഭാഗത്തിലായിരുന്നു പാട്ടിന്റെ പുരസ്കാരനേട്ടം. ഓസ്കർ നോമിനേഷനിലും ‘നാട്ടു നാട്ടു’ ഇടം നേടിയിട്ടുണ്ട്. ഇപ്പോഴിതാ കീരവാണിയെ പത്മശ്രീ നൽകി ആദരിക്കാനൊരുങ്ങുകയാണ് രാജ്യം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS