ADVERTISEMENT

തിരുവനന്തപുരത്ത് പ്രൗഢോജ്വലമായി മാളവിക മോഹനൻ–മാത്യു തോമസ് ചിത്രം ക്രിസ്റ്റിയുടെ ഓഡിയോ ലോഞ്ച്. ചൊവ്വ വൈകിട്ട് 6.30ന് ലുലുമാളിൽ വച്ചായിരുന്നു ചടങ്ങ്. സംഗീതബാൻഡ് തൈക്കുടം ബ്രിഡ്ജിന്റെ ലൈവ് ഷോ കാണികളെ ആവേശഭരിതരാക്കി. ചിത്രത്തിലെ മുഖ്യ താരങ്ങളും പിന്നണി പ്രവർത്തകരും ഓഡിയോ ലോഞ്ചിൽ പങ്കെടുക്കാനെത്തിയിരുന്നു. 

 

നവാഗതനായ ആൽവിൻ ഹെൻറി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ക്രിസ്റ്റി’. സംവിധായകന്റെ കഥയ്ക്ക് പ്രശസ്ത എഴുത്തുകാരായ ബെന്യാമിനും ജി.ആർ.ഇന്ദുഗോപനും ചേർന്നു തിരക്കഥ ഒരുക്കിയിരിക്കുന്നു. റോക്കി മൗണ്ടെയിൻ സിനിമാസിന്റെ ബാനറിൽ സജയ് സെബാസ്റ്റ്യൻ, കണ്ണൻ സതീശൻ എന്നിവർ ചേർന്നാണു നിർമാണം. ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവൻ, മുത്തുമണി, ജയാ എസ്. കുറുപ്പ്, വീണാ നായർ, നീന കുറുപ്പ്, മഞ്ജു പത്രോസ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com