ശിവരാത്രി പുണ്യമായി ചിത്രയുടെ പാട്ട്; മനം നിറഞ്ഞ് ആരാധകർ
Mail This Article
×
ശിവരാത്രിയോടനുബന്ധിച്ച് ഗായിക കെ.എസ്.ചിത്രയുടെ സ്വരസൗന്ദര്യത്തിൽ പുറത്തിറങ്ങിയ ‘ലിംഗാഷ്ടകം’ സംഗീത വിഡിയോ ആസ്വാദകരെ നേടുന്നു. സായ് മധുകർ ആണ് പാട്ടിന് ഈണമൊരുക്കിയത്. പാട്ട് ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. ചിത്രയുടെ ആലാപനം ആദ്യകേൾവിയിൽ തന്നെ മനം നിറയ്ക്കുന്നുവെന്നാണു പ്രേക്ഷകരുടെ കമന്റുകൾ.
ചിന്ന എസ്.കെ ആണ് പാട്ടിന്റെ പ്രോഗ്രാമിങ് നിർവഹിച്ചത്. ഡോ.രാമചന്ദ്ര മൂർത്തി പുല്ലാങ്കുഴലിലും പദ്മനാഭൻ നാദസ്വരത്തിലും ഈണമിട്ടു. ഫാനി നാരായണ ആണ് വീണ വായിച്ചത്. ത്യാഗരാജു വയലിൻ താളമിട്ടു. വിനു വി നായർ ആണ് പാട്ടിനു വേണ്ടി ക്യാമറ കൈകാര്യം ചെയ്തത്. എഡിറ്റിങ്: പ്രിയദർശൻ പി.ജി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.