ADVERTISEMENT

അനിഖ സുരേന്ദ്രൻ നായികയായെത്തുന്ന ‘ഓ മൈ ഡാർലിങ്’ ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകമനസ്സുകൾ കീഴടക്കുന്നു. ‘ഇന്നെന്‍ നായികയാണിവള്‍ നയന്‍താര’ എന്ന ഗാനമാണ് പ്രേക്ഷകർക്കരികിലെത്തിയത്. ഷാൻ റഹ്മാൻ ഈണം പകർന്ന ഗാനം കെ.എസ്.ഹരിശങ്കറും കീർത്തന ശബരീഷും ചേർന്നു ഗാനം ആലപിച്ചിരിക്കുന്നു. വിനായക് ശശികുമാ‍ർ ആണ് പാട്ടിനു വരികൾ കുറിച്ചത്. ‘ഇന്നെന്‍ നായികയാണിവള്‍ നയന്‍താര’ ഇതിനകം ആസ്വാദകഹൃദയങ്ങൾ കീഴടക്കിക്കഴിഞ്ഞു. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ ‘ഡാർലിങ്’ എന്ന പാട്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

 

പുതുതലമുറയുടെ പ്രണയം പ്രമേയമാക്കി ആല്‍ഫ്രഡ് ഡി സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഓ മൈ ഡാർലിങ്’. ചിത്രത്തിന്റെ ട്രെയിലർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആഷ് ട്രീ വെഞ്ച്വേഴ്‌സിന്റെ ബാനറില്‍ മനോജ് ശ്രീകണ്ഠ ചിത്രം നിര്‍മിക്കുന്നു. ജിനീഷ് കെ ജോയ് ആണ് ചിത്രത്തിനു വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത്.

 

മെല്‍വിന്‍ ജി ബാബു, മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവന്‍, ശ്രീകാന്ത് മുരളി, നന്ദു, ഡെയ്ന്‍ ഡേവിസ്, ഫുക്രു തുടങ്ങിയവരും ‘ഓ മൈ ഡാർലിങ്ങി’ൽ വേഷമിടുന്നു. ഈ മാസം 24ന് ചിത്രം തിയറ്ററുകളിലെത്തും. 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com