‘മേഘം പൂത്തു തുടങ്ങി’ വീണ്ടും പ്രേക്ഷകഹൃദയങ്ങളിൽ! പ്രണയവിലാസത്തിലെ ക്യാംപസ് പാട്ട് പുറത്ത്

megham-poothuthudangii
SHARE

‘സൂപ്പർ ശരണ്യ’യ്ക്കു ശേഷം ‘അർജുൻ അശോകന്‍, മമിത ബൈജു, അനശ്വര രാജൻ എന്നിവർ ഒന്നിക്കുന്ന ‘പ്രണയവിലാസം’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകഹൃദയങ്ങളിൽ ഇടം പിടിക്കുന്നു. തൂവാനത്തുമ്പികളിലെ ‘മേഘം പൂത്തുതുടങ്ങി മോഹം പെയ്തു തുടങ്ങി’ എന്ന സൂപ്പർഹിറ്റ് ഗാനം പുനഃരാവിഷ്കരിച്ചിരിക്കുകയാണ് ചിത്രത്തിൽ. 

ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് പെരുമ്പാവൂർ ജി.രവീന്ദ്രനാഥ് ഈണമൊരുക്കിയ ഗാനമാണിത്. കെ.ജെ.യേശുദാസ് ആണ് തൂവാനത്തുമ്പികൾക്കു വേണ്ടി ഗാനം ആലപിച്ചത്. അശ്വിൻ വിജയൻ‌, ഭരത് സജികുമാർ, ശ്രീജിഷ് സുബ്രഹ്മണ്യം, സച്ചിൻ രാജ് എന്നിവർ ചേർന്നു പാട്ടിന്റെ പുതിയ പതിപ്പ് ആലപിച്ചിരിക്കുന്നു. ഷാൻ റഹ്മാൻ ആണ് ഗാനം റീ അറേഞ്ച് ചെയ്തത്. പാട്ട് ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. 

നിഖിൽ മുരളി സംവിധാനം ചെയ്ത ചിത്രമാണ് ‘പ്രണയവിലാസം’. സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്നു ചിത്രം നിർമിച്ചിരിക്കുന്നു. മിയ ജോർജ്, മനോജ് കെ.യു, ഉണ്ണിമായ, ഹക്കീം ഷാജഹാൻ തുടങ്ങിയവരാണു ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS