ADVERTISEMENT

രഘു മേനോൻ സംവിധാനം ചെയ്യുന്ന ‘ജവാനും മുല്ലപ്പൂവും’ എന്ന ചിത്രത്തിലെ പുതിയ ഗാനം ആസ്വദകരെ നേടുന്നു. ‘ജിങ്ക ജിങ്ക’ എന്നു തുടങ്ങുന്ന ആഘോഷപ്പാട്ടാണ് പ്രേക്ഷകർക്കരികിലെത്തിയത്. സുരേഷ് കൃഷ്ണൻ വരികൾ കുറിച്ച പാട്ടിന് മത്തായി സുനിൽ ഈണമൊരുക്കി ആലപിച്ചിരിക്കുന്നു. 

 

പാട്ട് ആസ്വാദകരെ താളം പിടിപ്പിച്ച് മികച്ച പ്രതികരണങ്ങള്‍ നേടുകയാണിപ്പോൾ. നിരവധി പേരാണു പിന്നണി പ്രവർത്തകരെ പ്രശംസിച്ചു രംഗത്തെത്തുന്നത്. നിശാന്ത് ബി.ടി പാട്ടിന്റെ മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചിരിക്കുന്നു. നിഹിൽ ജിമ്മി ആണ് പ്രോമിങ് ചെയ്തത്.

 

ശിവദ, സുമേഷ് ചന്ദ്രൻ, രാഹുൽ മാധവ്, ദേവി അജിത്, കവിത രഘുനന്ദൻ, ലത ദാസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ‘ജവാനും മുല്ലപ്പൂവും’. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സുരേഷ് കൃഷ്ണർ ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com