‘ഇളവരശി’ എന്ന പേരിൽ പുറത്തിറങ്ങിയ തമിഴ് സംഗീത ആൽബം ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. ജെസിൻ ജോർജ് ഈണമൊരുക്കിയ ഗാനമാണിത്. കരുണ ശരന്‍ വരികൾ കുറിച്ച ഗാനം അഭിജിത്ത് ദാമോദരൻ ആലപിച്ചിരിക്കുന്നു. പാട്ട് ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്.
വേറിട്ട ദൃശ്യവത്ക്കരണവുമായാണ് പാട്ട് പ്രേക്ഷകർക്കരികിലെത്തിയത്. ഷിഹാബ് ഗാനരംഗങ്ങളുടെ ചിത്രീകരണവും ഷബീർ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ദീപു ആണ് ആൽബത്തിന്റെ സംവിധാനം. നൃത്തസംവിധാനം നിർവഹിച്ചിരിക്കുന്നതും ദീപു തന്നെ. റോബിൻസ് ഫിലിപ്, ജിത്തു സുധിനം എന്നിവരാണ് സംവിധാന സഹായികൾ.
കൃഷ്ണപ്രിയയും ദീപുവും ആണ് ആൽബത്തിലെ മുഖ്യ അഭിനേതാക്കൾ. കൃഷ്ണ രാജ് ‘ഇളവരശി’ക്കു വേണ്ടി വയലിനിൽ ഈണമൊരുക്കി. ടോണി.കെ ആണ് ബാസ് ഗിറ്റാറിസ്റ്റ്. ജെസിൻ ജോർജ് കീബോർഡ് പ്രോഗ്രാമിങ് നിർവഹിച്ചു.