പ്രേക്ഷകമനസ്സിൽ പൂക്കാലം തീർത്ത് പാട്ട്; കൈതപ്രത്തിന്റെ വരികള്‍ക്ക് സച്ചിൻ വാരിയറുടെ ഈണം

sachin-warrier-pookkalam-song
SHARE

വിജയരാഘവനും കെപിഎസി ലീലയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘പൂക്കാലം’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. കൈതപ്രം വരികൾ കുറിച്ച പാട്ടിന് സച്ചിൻ വാരിയർ ആണ് ഈണം പകർന്നാലപിച്ചത്. പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് പ്രേക്ഷകർക്കരികിലെത്തിയത്. പാട്ട് ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. 

‘ആനന്ദ’ത്തിനു ശേഷം ഗണേഷ് രാജ് രചനയും സംവിധാനും നിർവഹിക്കുന്ന ചിത്രമാണ് ‘പൂക്കാലം’. ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, സുഹാസിനി, ജോണി ആന്റണി, അരുൺ കുര്യൻ, അനു ആന്റണി, റോഷൻ മാത്യു, അബു സലീം, ശരത് സഭ, അരുൺ അജിത് കുമാർ, അരിസ്റ്റോ സുരേഷ്, അമൽ രാജ്, കമൽ രാജ്, രാധ ഗോമതി, ഗംഗ മീര, കാവ്യ ദാസ്, നവ്യ ദാസ് തുടങ്ങിയവര്‍ വേഷമിടുന്നു. വിനോദ് ഷൊർണൂർ, തോമസ് തിരുവല്ല എന്നിവർ ചേർന്നാണു പൂക്കാലത്തിന്റെ നിർമാണം. ആനന്ദ് സി ചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS