ഗായകൻ നജീം അർഷാദിന്റെ സ്വരഭംഗിയില്‍ പുറത്തിറങ്ങിയ ‘കരിനീല കണ്ണുള്ളോള്’ എന്ന സംഗീത ആൽബം ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. അഞ്ജു കാസർകോട് വരികൾ കുറിച്ച് ഈണം പകർന്ന ഗാനമാണിത്. മലയാളത്തിനു പുറമേ ഹിന്ദി വരികളും ഉൾപ്പെടുത്തിയുള്ളതാണ് പാട്ട്. ഡോ.രാജേഷ് തിരുമല ഹിന്ദി വരികൾ കുറിച്ചിരിക്കുന്നു.
പാട്ട് ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. നജീമിന്റെ ആലാപനമികവ് ആദ്യകേൾവിയിൽ തന്നെ ഹൃദയത്തിൽ പതിയുന്നുവെന്നാണ് ആസ്വാദകരുടെ വിലയിരുത്തൽ. മനോഹര ദൃശ്യവത്ക്കരണം കൊണ്ടും ‘കരിനീല കണ്ണുള്ളോള്’ അതിവേഗം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു.
ദാസ് കെ.മോഹനൻ ആണ് ഗാനരംഗങ്ങളുടെ സംവിധാനവും ചിത്രീകരണവും നിര്‍വഹിച്ചത്. അസോസിയേറ്റ് ക്യാമറമാൻ: റിഷാദ്. ശ്രീരാഗ് സുരേഷ് പാട്ടിന്റെ പ്രോഗ്രാമിങ്ങും മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചിരിക്കുന്നു. സാദിക് സാക്കി ആണ് പാട്ടിനുവേണ്ടി നൃത്തസംവിധാനം നിർവഹിച്ചത്.