പ്രശസ്തമായ ശാർക്കര മീനഭരണി മഹോത്സവത്തോടനുബന്ധിച്ചൊരുക്കിയ സംഗീത വിഡിയോ ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. ‘ശാർക്കരയമ്മ’ എന്ന പേരിലുള്ള ഗാനം ചിറയിൻകീഴ് ദൃശ്യവേദിയാണ് പുറത്തിറക്കിയിരിക്കുന്നത്.
‘ചന്ദ്രിക ചന്ദന തൊടുകുറി ചാർത്തിയ മീനമാസത്തിലെ ഭരണിനാളിൽ’ എന്നു തുടങ്ങുന്ന പാട്ടിന് രാധാകൃഷ്ണൻ കുന്നുംപുറം വരികൾ കുറിച്ചിരിക്കുന്നു. കേരളപുരം ശ്രീകുമാർ ആണ് പാട്ടിനു ഹൃദ്യമായ ഈണം നൽകിയത്. യുവഗായകൻ ചന്തു ചന്ദ്രന്‍ ഗാനം ആലപിച്ചു.
അതിമനോഹര ആസ്വാദനാനുഭവം പകർന്നാണ് പാട്ട് പ്രേക്ഷകർക്കരികിലെത്തിയത്. കാളിയൂട്ടിന്റെ ദൃശ്യങ്ങൾ ആസ്വാദകരുടെ മനം നിറയ്ക്കുന്നു. സജീവ്മോഹൻ ചിറയിൻകീഴ് ആണ് ഗാനരംഗങ്ങളുടെ സംവിധായകൻ. സജൻ കാർത്തി ഛായാഗ്രഹണവും മിഥുൻ സാസ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.