ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള ‘പെൺതാരമായി’ സെലീന ഗോമസ്; റെക്കോർഡ് തകർത്ത് നേട്ടം

Selena-Gomes
SHARE

ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന വനിതയെന്ന ബഹുമതി സ്വന്തമാക്കി പോപ് താരം സെലീന ഗോമസ്. 401 ദശലക്ഷം ഫോളോവേഴ്സ് ആണ് നിലവിൽ സെലീനയ്ക്കുള്ളത്. ഫുട്ബോൾ താരങ്ങളായ ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവര്‍ സെലീനയേക്കാൾ മുന്നിലുണ്ട്. റൊണാൾഡോയ്ക്ക് 562 ദശലക്ഷം ഫോളോവേഴ്സും മെസിക്ക് 442 ദശലക്ഷം ഫോളോവേഴ്സുമാണുള്ളത്. 

കെയ്‌ലി ജെന്നറുടെ റെക്കോർഡ് മറികടന്നാണ് സെലീന ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന വനിതയെന്ന ഖ്യാതി സ്വന്തമാക്കിയത്. 382 ദശലക്ഷം ഫോളോവേഴ്സാണ് കെയ്‌ലി ജെന്നറിനുള്ളത്. അരിയാന ഗ്രാൻഡെ, കിം കർദാഷിയാൻ, ബിയോൺസ്, ക്ലോവി കർദാഷിയാൻ എന്നിവരാണ് പട്ടികയിലെ ആദ്യ പത്തിലുള്ള മറ്റു വനിതകൾ. 249 ദശലക്ഷം ഫോളോവേഴ്സുമായി പോപ് താരം ടെയ്‌ലർ സ്വിഫ്റ്റ് പതിനഞ്ചാം സ്ഥാനത്തുണ്ട്. 

സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണ് സെലീന ഗോമസ്. വിശേഷങ്ങളെല്ലാം ഗായിക ആരാധകരെ അറിയിക്കാറുണ്ട്. സെലീന പങ്കുവയ്ക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും ചര്‍ച്ചയാകാറുണ്ട്. 1992 ജൂലൈ 22ന് ജനിച്ച സെലീന, നന്നേ ചെറു പ്രായത്തിൽ തന്നെ സംഗീതജീവിതം ആരംഭിച്ചു. മികച്ച അഭിനേത്രികൂടിയാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS