ADVERTISEMENT

നമ്മുടെ സമൂഹത്തിൽ സ്ത്രീകളുടെ സുരക്ഷയും സ്വാതന്ത്ര്യവും ഏറെ പ്രാധാന്യത്തോടെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. കേരള പൊലീസ് ഇക്കാര്യം  തിരിച്ചറിയുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നു. അതിനുള്ള തെളിവാണ്, കേരള പോലീസ് ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി അനുബന്ധ വകുപ്പുകളുടെ സഹകരണത്തോടെ 'വിങ്സ് 2023' എന്ന പേരിൽ തിരുവനന്തപുരം വിമൻസ് കോളജിൽ സംഘടിപ്പിക്കുന്ന 'വനിതാ സുരക്ഷാ എക്സ് പോ'. ഈ പരിപാടിയുടെ ഭാഗമായി ഒരു സ്ത്രീശക്തീകരണ ഗാനം റിലീസ് ചെയ്തിരിക്കുന്നു. 

 

'തിരിച്ചറിഞ്ഞു ഞങ്ങളടിമ ജീവിതങ്ങളല്ല' എന്നു തുടങ്ങുന്ന പ്രമോ വിഡിയോ ഗാനം എഴുതിയത് കവിയും ചലച്ചിത്ര ഗാനരചയിതാവുമായ ഡോ.മധു വാസുദേവനാണ്. ഗോപി സുന്ദർ സംഗീതസംവിധാനം നിർവഹിച്ച ഗാനം അമൃത സുരേഷ് ആലപിച്ചിരിക്കുന്നു. 

 

ഈ സ്ത്രീ ശക്തീകരണഗാനം എഴുതാനിടയായ സാഹചര്യത്തെപ്പറ്റി ഡോ. മധു വാസുദേവൻ പറയുന്നതിങ്ങനെ: 'ഇങ്ങനെ ഒരു ആശയം എന്നോട്ടു പറഞ്ഞത് സുഹൃത്തായ സർക്കിൾ ഇൻസ്പെക്ടർ അനന്തലാലാണ്. നമുക്കറിയാം, സമൂഹത്തിൽ സ്ത്രീകൾ പലതരത്തിലുള്ള പ്രയാസങ്ങൾ സഹിക്കുന്നുണ്ട്. ചിലർ അവയെ സധൈര്യം നേരിടുന്നു. ചിലർക്കതു സാധിക്കുന്നില്ല. അവരെയും ഉള്ളിൽനിന്നുതന്നെ ശക്തിപ്പെടുത്താനും  ആത്മവിശ്വാസം സൃഷ്ടിക്കാനും തുല്യനേതിക്കുവേണ്ടി പ്രയത്നിക്കാനും പ്രേരിപ്പിക്കുന്ന ഒരു ഗാനമാകണം ഇതെന്ന് ഞാനും ആഗ്രഹിച്ചു. മികച്ച ഈണവും ആലാപനവും ചിത്രീകരണവും ഇതിന് ജനശ്രദ്ധ ലഭിക്കാൻ വളരെ സഹായകമായി.'

 

വിങ്സ് 2023 പ്രമോ വിഡിയോ ഗാനം ഇതിനകം പല പ്രമുഖരും ഷെയർ ചെയ്തിട്ടുണ്ട്. പൊലീസ് മീഡിയ സെന്ററിൽ കൂടിയും ഈ ഗാനം കേൾക്കാൻ സാധിക്കുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com