‘ഒരു നദിയായി....’ ഹൃദയങ്ങൾ തഴുകിയൊഴുകി വെള്ളരിപട്ടണത്തിലെ മെലഡി; വിഡിയോ

oru-nadiyayi-song
SHARE

മഞ്ജു വാരിയറും സൗബിൻ ഷാഹിറും പ്രധാന വേഷങ്ങളിലെത്തിയ ‘വെള്ളരിപട്ടണം’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘ഒരു നദിയായി’ എന്നു തുടങ്ങുന്ന മനോഹര മെലഡിക്ക് സച്ചിൻ ശങ്കർ മന്നത്ത് ആണ് ഈണമൊരുക്കിയത്. വിനായക് ശശികുമാർ വരികൾ കുറിച്ച പാട്ട് പൂ‍ജ വെങ്കട്ടരാമനും സച്ചിൻ ശങ്കറും ചേർന്നാലപിച്ചു. മനോരമ മ്യൂസിക് പുറത്തിറക്കിയ ഈ മനോഹര മെലഡി ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. 

മഹേഷ് വെട്ടിയാർ സംവിധാനം ചെയ്ത ചിത്രമാണ് ‘വെള്ളരിപട്ടണം’. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നു രചന നിർവഹിച്ചിരിക്കുന്നു. ആക്‌ഷന്‍ ഹീറോ ബിജു, അലമാര, മോഹന്‍ലാല്‍, കുങ്ഫുമാസ്റ്റര്‍ തുടങ്ങിയ സിനിമകള്‍ക്കു ശേഷം ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രം കൂടിയാണിത്. 

മഞ്ജു വാരിയര്‍ക്കും സൗബിന്‍ ഷാഹിറിനും പുറമേ സലിംകുമാര്‍, സുരേഷ്‌ കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, മാലപാര്‍വതി, വീണനായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. ചിത്രം മികച്ച സ്വീകാര്യത നേടുകയാണിപ്പോൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

അമിതാഭ് ബച്ചനെയൊക്കെ പ്രൊമോട്ടർ ആക്കാൻ ഇതൊക്കെ മതിയല്ലേ

MORE VIDEOS
FROM ONMANORAMA