നിക്കിൽ നിന്നും മനപ്പൂർവം മാറി നിന്ന പ്രിയങ്ക, ഒടുവിൽ മെസേജിലൂടെ പ്രണയം; ഇടനിലക്കാരനായത് സഹോദരന്‍

nickk-priyanka
SHARE

ഗായകൻ നിക് ജൊനാസുമായി പ്രണയത്തിലായ കാലം ഓർത്തെടുത്ത് നടി പ്രിയങ്ക ചോപ്ര. നിക്കിനെ പരിചയപ്പെടുന്ന കാലത്ത് താൻ മറ്റൊരു പ്രണയബന്ധത്തിലായിരുന്നുവെന്നും ആ ബന്ധം അൽപം സങ്കീർണമായിരുന്നുവെന്നും നടി വെളിപ്പെടുത്തി. പ്രായവ്യത്യാസമുള്ളതുകൊണ്ട് നിക്കിൽ നിന്നു അകന്നു മാറാൻ താൻ ശ്രമിച്ചതായും പ്രിയങ്ക ചോപ്ര പറഞ്ഞു. അടുത്തിടെ ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് സ്വകാര്യ ജീവിതത്തെക്കുറിച്ചു നടി മനസ്സു തുറന്നത്. 

‘നിക്കുമായി അടുക്കുന്നതിനു മുൻപുള്ള എന്റെ പ്രണയബന്ധത്തെ സുഹൃത്തുക്കൾ എതിർത്തിരുന്നു. അവർ ആ ബന്ധത്തോടു താൽപര്യം കാണിച്ചതേയില്ല. അവർ എന്റെയും നിക്കിന്റെയും പൊതുസുഹൃത്തുക്കളായിരുന്നു. അവരാണ് എന്നെ നിക്കുമായി അടുപ്പിച്ചത്. എന്നാൽ പ്രായവ്യത്യാസം ഉള്ളതുകൊണ്ടുതന്നെ ഞാൻ നിക്കിൽ നിന്നും മനപ്പൂർവം ഒഴിഞ്ഞുമാറി. അന്ന് എനിക്ക് 35 വയസ്സും അവന് 25 വയസ്സുമായിരുന്നു. 

നിക്കിന്റെ സഹോദരന്‍ കെവിന്‍ ജൊനാസാണ് നിക്കിനോട് ഫോണിൽ ഞാനുമായി ബന്ധപ്പെടാൻ പറഞ്ഞത്. തുടര്‍ന്ന് നിക് എനിക്ക് മെസേജ് അയച്ചു. അതെനിക്ക് ഇഷ്ടമായെങ്കിലും മറ്റൊരു പ്രണയബന്ധത്തിലായിരുന്നതിനാൽ ഞാൻ പിന്നോട്ടു വലിഞ്ഞു. എന്നാൽ വീണ്ടും ഞങ്ങൾ മെസേജുകൾ അയച്ചു. ആ സമയങ്ങളിൽ എന്റെ പ്രണയബന്ധം അവസാനിക്കാനിരിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ മറ്റൊരാളുമായി ബന്ധം സ്ഥാപിക്കാൻ എനിക്കു തോന്നിയില്ല. എന്നാൽ പതിയെ ഞങ്ങൾ അടുത്തു. അതു പിന്നീട് വിവാഹത്തിലേക്കുമെത്തി’, പ്രിയങ്ക പറഞ്ഞു. 

2018 ഡിസംബർ 1നാണ് നിക് ജൊനാസും പ്രിയങ്ക ചോപ്രയും വിവാഹിതരായത്. 2022 ജനുവരിയിൽ ഇരുവർക്കും വാടകഗർഭപാത്രത്തിലൂടെ പെൺകു‍ഞ്ഞ് പിറന്നു. മാൾട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് മകളുടെ മുഴുവൻ പേര്. ‘മാൾട്ടി’ എന്ന വാക്ക് സംസ്കൃതത്തിൽ നിന്നും ഉത്ഭവിച്ചതാണ്. ചെറിയ സുഗന്ധമുള്ള പുഷ്പം അല്ലെങ്കിൽ ചന്ദ്രപ്രകാശം എന്നാണ് വാക്കിന്റെ അർഥം. കടലിലെ നക്ഷത്രം എന്നർഥം വരുന്ന സ്റ്റെല്ല മാരിസ് എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് മേരി എന്ന പേര് സ്വീകരിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA