‘നീലവെളിച്ചം’ സിനിമയിലെ പാട്ടുകൾക്കെതിരെ എം.എസ്.ബാബുരാജിന്റെ കുടുംബം

SHARE

‘ഭാർഗവീനിലയം’ എന്ന സിനിമയിലെ പാട്ടുകൾ റീമിക്സ് ചെയ്ത് ‘നീലവെളിച്ചം’ എന്ന പുതിയ സിനിമയിൽ ഉപയോഗിക്കുന്നതിനെതിരെ സംഗീതസംവിധായകൻ എം.എസ്.ബാബുരാജിന്റെ കുടുംബം. ‘നീലവെളിച്ച’ത്തിന്റെ നിർമാതാവും സംവിധായകനുമായ ആഷിഖ് അബുവിനു വക്കീൽ നോട്ടിസ് അയച്ചു. ബാബുരാജിന്റെ സംഗീതത്തിന്റെ സ്വാഭാവികത്തനിമയും മാസ്മരികതയും നശിപ്പിക്കുന്ന റീമിക്സ് ഗാനങ്ങൾ സമൂഹമാധ്യമങ്ങളിൽ നിന്നും ടിവി ചാനലുകളിൽനിന്നും പിൻവലിക്കണമെന്നു നോട്ടിസിൽ ആവശ്യപ്പെടുന്നു. മന്ത്രി സജി ചെറിയാനു ബാബുരാജിന്റെ മകൻ എം.എസ്.ജബ്ബാർ പരാതി നൽകിയിട്ടുമുണ്ട്. 

വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’ എന്ന കഥയ്ക്കു ബഷീർ തന്നെ തിരക്കഥയെഴുതി എ.വിൻസന്റിന്റെ സംവിധാനത്തിൽ 1964ൽ പുറത്തിറങ്ങിയ ചിത്രമാണു ‘ഭാർഗവീനിലയം’. അതേ കഥ അടിസ്ഥാനമാക്കിയാണു ടോവിനോയെ നായകനാക്കി ആഷിഖ് അബു ‘നീലവെളിച്ചം’ ഒരുക്കുന്നത്. ‘ഭാർഗവീനിലയ’ത്തിലെ പാട്ടുകൾ ‘നീലവെളിച്ച’ത്തിനു വേണ്ടി ബിജിബാലിന്റെ സംഗീതത്തിൽ‌ പുതുതായി പാടി യൂട്യൂബിൽ റിലീസ് ചെയ്തിട്ടുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS