ADVERTISEMENT

പുഷ്പ 2 എത്തുമ്പോള്‍ അതിൽ സമാന്തയുടെ ഐറ്റം ഡാൻസ് ഉണ്ടാകുമോയെന്ന ആരാധകരുടെ ചോദ്യത്തോടു പ്രതികരിച്ച് ചിത്രത്തിന്റെ സംഗീതസംവിധായകൻ ദേവി ശ്രീ പ്രസാദ്. സമാന്തയുടെ ഐറ്റം നമ്പറായ ‘ഊ അന്തവാ...’ പുഷ്പയുടെ രണ്ടാം ഭാഗത്തിൽ ആവർത്തിക്കില്ലെന്നും ആരാധകര്‍ക്ക് ഇഷ്ടമുള്ള പാട്ടുകള്‍ക്കാണു തങ്ങള്‍ സംഗീതം ഒരുക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. ‘ഊ അന്തവാ...’യുടെ മറ്റൊരു പതിപ്പ് പുഷ്പ 2ൽ എത്തുമെന്ന അഭ്യൂഹങ്ങളോടു പ്രതികരിക്കുകയായിരുന്നു ദേവി ശ്രീ പ്രസാദ്. 

 

പുഷ്പയുടെ ആദ്യ ഭാഗത്തിലെ ഗാനങ്ങള്‍ സ്വീകരിച്ചതിനു പ്രേക്ഷകരോടു ദേവി ശ്രീ പ്രസാദ് നന്ദി അറിയിച്ചു. എന്നും പ്രേക്ഷകർക്കിഷ്ടപ്പെടുന്ന പാട്ടുകൾ മാത്രമേ പുറത്തിറക്കൂ എന്നും പുഷ്പയുടെ രണ്ടാം ഭാഗത്തിലെ പാട്ടുകളും ഹിറ്റാകുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ‌പുഷ്പയുടെ ഒന്നാം ഭാഗത്തിലെ ഹൈലൈറ്റ് ആയിരുന്നു ‘ഊ അന്തവാ...’ ഗാനം. സമാന്തയുടെ കരിയറിലെ ആദ്യ ഐറ്റം ഡാൻസ് ആയിരുന്നു അത്. നടിയുടെ ത്രസിപ്പിക്കും ചുവടുകളാൽ ശ്രദ്ധിക്കപ്പെട്ട പാട്ട് കോടിക്കണക്കിനു പ്രേക്ഷകരെ സ്വന്തമാക്കിയിരുന്നു. 

 

പുഷ്പ റിലീസ് ചെയ്യാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കവെയാണ് സമാന്ത പാട്ടിൽ അഭിനയിച്ചത്. 5 കോടിയായിരുന്നു പ്രതിഫലം. 4 മിനിട്ടില്‍ താഴെ മാത്രമാണ് ‘ഊ അന്തവാ...’ പാട്ടിന്റെ ദൈർഘ്യം. സമാന്തയുടെ ഗ്ലാമർ ലുക്കും ത്രസിപ്പിക്കും ചുവടുകളും കൊണ്ട് വേഗത്തിൽ സ്വീകാര്യമായ പാട്ട് രാജ്യമാകെ തരംഗമായി. തെലുങ്കിൽ ഇന്ദ്രവതി ചൗഹാൻ ആണ് ഗാനം ആലപിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com