ADVERTISEMENT

ബാല്യകാലദിനങ്ങളുടെ ഗൃഹാതുരതയുണര്‍ത്തുന്ന ഓര്‍മകള്‍ കൊരുത്തുണ്ടാക്കിയ സംഗീത ആല്‍ബം ശ്രദ്ധേയമാകുന്നു. “കൊന്നപ്പൂവണിയും ഗ്രാമം” എന്ന വിഷു ഗാനത്തിൽ ജീവിതത്തിന്‍റെ തിരക്കില്‍ നഗരത്തിലേക്ക് ചേക്കേറെണ്ടിവന്ന ഒരു യുവാവിന്‍റെ നഷ്ടബോധമാണ് പ്രമേയമാക്കിയിരിക്കുന്നത്. ജനിച്ചു വളര്‍ന്ന വീടും ഗ്രാമവും കളിക്കൂട്ടുകാരുമൊത്തുള്ള വിഷു ഓര്‍മകളുമാണ് പാട്ടില്‍  ചിത്രീകരിച്ചിരിക്കുന്നത്. 

 

മനസ്സിലെന്നും പൂത്തുലഞ്ഞു നില്‍ക്കുന്ന ഗ്രാമത്തിലേക്ക് വിഷു ദിനത്തില്‍ പോയി വരുന്ന നായകന്. അവിടെ ആരും വരാനില്ലാതെ അനാഥമായിക്കിടക്കുന്ന വീടും വീട്ടില്‍ കാത്തിരിക്കുന്ന കണ്ണനും മനസ്സില്‍ നൊമ്പരമുണര്‍ത്തുന്നു. സാൻഡ് ഡൂൻ പ്രോഡക്ഷന്‍സിന്‍റെ ബാനറില്‍ നിഹില്‍ ജിമ്മിയാണ് വിഷുപാട്ടിന്റെ സംഗീതസംവിധാനം. അഭിജിത്ത് കൊല്ലം ആലപിച്ച ഗാനത്തിനു ഈണമിട്ടിരിക്കുന്നത് യുവഗായകന്‍ ബിജിന്‍ ചാണ്ടി ആണ്.

 

ഈ ഗാന രംഗങ്ങൾ സംവിധാനം ചെയ്തത് സുഭാഷ്‌ ചന്ദ്രന്‍ ആണ്. ക്യാമറ ചെയ്തിരിക്കുന്നത് ആഷിക് ഹുമയൂണ്‍. വരികള്‍ എഴുതിയിരിക്കുന്നത് ഉഷശ്രീ. പുതുമുഖം അര്‍ജുന്‍ രാജ, ഗോപിക ഗണേഷ് എന്നിവരാണ് ഇതില്‍ അഭിനയിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com