ADVERTISEMENT

ധ്യാന്‍ ശ്രീനിവാസന്‍ നായകനായെത്തുന്ന ‘ബുള്ളറ്റ് ഡയറീസ്’ എന്ന ചിത്രത്തിലെ പുതിയ ഗാനം ആസ്വാദകശ്രദ്ധ നേടുന്നു. ‘വെയിലെല്ലാം...’ എന്നു തുടങ്ങുന്ന മനോഹര ഗാനമാണ് പ്രക്ഷകർക്കരികിലെത്തിയത്. കൈതപ്രം വരികൾ കുറിച്ച പാട്ടിനു ഷാൻ റഹ്മാൻ ഈണമൊരുക്കിയിരിക്കുന്നു. സൂരജ് സന്തോഷും മേഘാ ജോസ്കുട്ടിയും ചേർന്നാണു ഗാനം ആലപിച്ചത്. 

 

പാട്ട് ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ പാട്ടുകളും പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു. 

 

ധ്യാൻ ശ്രീനിവാസനൊപ്പം പ്രയാഗ മാർട്ടിനും മുഖ്യ വേഷത്തിലെത്തുന്ന ചിത്രമാണ് ‘ബുള്ളറ്റ് ഡയറീസ്’. സന്തോഷ് മണ്ടൂര്‍ രചനയും സംവിധാനവും നിർവഹിക്കുന്നു. രഞ്ജി പണിക്കര്‍, ജോണി ആന്റണി, സുധീര്‍ കരമന, ശ്രീകാന്ത് മുരളി, അല്‍ത്താഫ് സലിം, ഷാലു റഹീം, ശ്രീലക്ഷ്മി എന്നിവരാണു ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com