ADVERTISEMENT

കേരളത്തിൽ മുസ്‌ലിം പള്ളിയിൽ വച്ച് ഹിന്ദു ആചാരപ്രകാരം നടന്ന വിവാഹത്തിന്റെ വിഡിയോ പങ്കിട്ട് സംഗീത ഇതിഹാസം എ.ആർ.റഹ്മാൻ. ‘ഇതും കേരളത്തിന്റെ മറ്റൊരു കഥയാണ്’ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്. 

 

‘ദ് കേരള സ്റ്റോറി’ സിനിമാ റിലീസുമായി ബന്ധപ്പെട്ട് വിവാദം ശക്തമാകുന്നതിനിടെ പുറത്തു വന്ന റഹ്മാന്റെ പോസ്റ്റ് ഇതിനകം വൈറലായിക്കഴിഞ്ഞു. 25 മില്യനോളം ആളുകളാണ് വിഡിയോ കണ്ടത്. 

 

‘മനുഷ്യരാശിയോടുള്ള സ്നേഹം നിരുപാധികവും ശാന്തി നൽകുന്നതുമായിരിക്കണം’ എന്ന അടിക്കുറിപ്പോടെയാണ് റഹ്മാൻ ആദ്യം വിഡിയോ ട്വീറ്റ് ചെയ്തത്. പിന്നീട് കേരള സ്റ്റോറിയുമായി ബന്ധപ്പെടുത്തി വിഡിയോ റീ ട്വീറ്റ് ചെയ്യുകയായിരുന്നു. 

 

2020 ജനുവരി 19ന് നടന്ന വിവാഹത്തിന്റെ വിഡിയോ ആണ് എ.ആർ.റഹ്മാൻ പങ്കുവച്ചത്. ആലപ്പുഴ സ്വദേശികളായ ശരത് ശശിയുടെയും അഞ്ജു അശോകിന്റെയും വിവാഹമാണ് വിഡിയോയില്‍. 

 

വധുവായ അഞ്ജുവിന്റെ കുടുംബത്തിന് സാമ്പത്തികപ്രയാസമുള്ളതിനാൽ സഹായത്തിനായി പള്ളിക്കമ്മിറ്റിയെ സമീപിക്കുകയായിരുന്നു. 10 പവന്‍ സ്വര്‍ണവും രണ്ടു ലക്ഷം രൂപയും പള്ളി സഹായമായി നല്‍കി. പള്ളിയുടെ അകത്ത് മണ്ഡപം ഉൾപ്പെടെ ഒരുക്കി ഹിന്ദു ആചാര പ്രകാരമായിരുന്നു വിവാഹച്ചടങ്ങുകൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com