ADVERTISEMENT

സൂപ്പര്‍ ഹിറ്റ് ഗാനത്തിനു ‍കവർ പതിപ്പുമായി ഗായിക രഞ്ജിനി ജോസ്. ‘22 ഫീമെയിൽ കോട്ടയം’ എന്ന ചിത്രത്തിലെ ‘ചില്ലാണേ’ എന്ന പാട്ടിനാണ് ഗായിക കവർ ഒരുക്കിയത്. അവിയല്‍ ബാൻഡ് ഈണമൊരുക്കിയ ഗാനത്തിന് ഇന്നും ആരാധകർ ഏറെയുണ്ട്. 

 

ചില്ലാണേ... നിന്നുടൽ മിന്നണ ചില്ല്

തീവെയിൽ തോക്കണ ചില്ല്

പൂവാണേ... തേൻതുള്ളി ചോരണ പെണ്ണ്

പൂവണ്ടുകൾക്കുള്ളിൽ പോര്

ഒരു ചന്ദനക്കാട്ടിലെ തെന്നലു പോരുന്നേ...

നീ പോകും വഴി നിൻ പൂവുടൽ മൂടുന്നേ...

പെണ്ണേ.... നിന്നെ കാണാൻ താരകം മാനത്ത് വന്നേ...

 

യഥാർഥ പാട്ടിന്റെ തനിമ ചോരാതെയാണ് രഞ്ജിനിയുടെ ആലാപനം. ദൃശ്യമികവു കൊണ്ടും പാട്ട് ചുരുങ്ങിയ സമയത്തിനകം ശ്രദ്ധിക്കപ്പെട്ടു. മനോരമ മ്യൂസിക് ആണ് പാട്ട് പുറത്തിറക്കിയത്. ചാൾസ് നസ്റെത്ത് പ്രോഗ്രാമിങ്ങും മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചു. 

 

സുമേഷ് ലാൽ ആണ് കവർ ഗാനത്തിന്റെ സംവിധായകൻ. മഹേഷ് എസ്.ആർ ചിത്രീകരണവും ആല്‍ബി നടരാജ് എഡിറ്റിങ്ങും നിർവഹിച്ചു. ടോണിയും നേഹ നായരും ചേർന്നാണ് ‘22 ഫീമെയിൽ കോട്ടയം’ എന്ന ചിത്രത്തിനു വേണ്ടി ‘ചില്ലാണേ’ ഗാനം ആലപിച്ചത്. ആർ.വേണുഗോപാൽ പാട്ടിനു വരികള്‍ കുറിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com