മസാ ആഗയാ, ജാക്സൺ ബസാർ ആഗയാ; ത്രീഡി മോഷൻ ഗാനവുമായി ജാക്സൺ ബസാർ ടീം

jackson-bazar-3d-song
SHARE

ഷമൽ സുലൈമാൻ സംവിധാനം ചെയ്ത ജാക്സൺ ബസാർ യൂത്തിലെ രണ്ടാം ഗാനം പുറത്തിറങ്ങി. ‘മസാ ആഗയാ... ജാക്സൺ ബസാർ ആഗയാ..’ എന്ന് തുടങ്ങുന്ന ഗാനമൊരുക്കിയിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. ടിറ്റോ പി. തങ്കച്ചൻ രചന നിർവഹിച്ച ത്രീഡി മോഷൻ ഗാനം ഡബ്സി, ജാഫർ ഇടുക്കി, ഗോവിന്ദ് വസന്ത എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. 

ക്രോസ് ബോർഡർ ക്യാമറയുടെ ബാനറിൽ സക്കരിയ നിർമിക്കുന്ന ചിത്രത്തിന്റെ രചന ഉസമാൻ മാരാത്ത് നിർവഹിക്കുന്നു. ലുക്മാൻ അവറാൻ, ജാഫർ ഇടുക്കി, ഇന്ദ്രൻസ്, ചിന്നു ചാന്ദിനി എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ ട്രെയിലറും പള്ളിപെരുന്നാൾ ഗാനവും ചുരുങ്ങിയ സമയത്തിനുള്ളിൽ യൂട്യൂബിൽ ട്രെൻഡിങ്ങാണ്. കണ്ണൻ പട്ടേരി ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിൻറെ എഡിറ്റിങ് അപ്പു എൻ ഭട്ടത്തിരി, ഷൈജാസ് കെഎം എന്നിവർ നിർവഹിക്കുന്നു. 

സഹനിർമാണം ഷാഫി വലിയപറമ്പ, ഡോ. സൽമാൻ (കാം എറ), ലൈൻ പ്രൊഡ്യൂസർ ഹാരിസ് ദേശം (ഇമോജിൻ സിനിമാസ്), എക്സിക്ര്യൂട്ടീവ് പ്രൊഡ്യൂസഴ്സ് അമീൻ അഫ്സൽ, ശംസുദ്ധീൻ എംടി, വരികൾ സുഹൈൽ കോയ, ഷറഫു, ടിറ്റോ പി തങ്കച്ചൻ, പ്രൊഡക്ഷൻ ഡിസൈനർ അനീസ് നാടോടി, സ്റ്റീൽസ് രോഹിത്ത് കെ എസ്, മേക്കപ്പ് ഹക്കീം കബീർ, ടൈറ്റിൽ ഡിസൈൻ പോപ്‌കോൺ, പരസ്യകല യെല്ലോ ടൂത്ത്, സ്റ്റണ്ട് ഫീനിക്സ് പ്രഭു, മാഫിയ ശശി, പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഷിന്റോ വടക്കാങ്ങര, സഞ്ജു അമ്പാടി, വിതരണം സെൻട്രൽ പിക്ചേഴ്സ് റിലീസ്, പിആർഒ ആതിര ദിൽജിത്, എ.എസ്‌. ദിനേശ്‌.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA