‘ഓർക്കുമ്പോൾ കണ്ണുകൾ നിറയുന്നില്ല, ഇതു മരണം വരെയുള്ള വേദനയായതുകൊണ്ടാകാം, പൊരുത്തപെട്ടിട്ടുണ്ട്‌’

abhaya-emotional
SHARE

അകാലത്തിൽ വിടപറഞ്ഞ അച്ഛന്‍ മോഹനെക്കുറിച്ചോർത്തു വേദനയോടെ ഗായിക അഭയ ഹിരൺമയി. അച്ഛനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഗായിക കുറിച്ച വൈകാരികമായ വാക്കുകൾ ആരാധകരെയും വേദനിപ്പിക്കുകയാണ്. അച്ഛന്റെ രണ്ടാം ചരമവാർഷികത്തിലാണ് ഹൃദയഹാരിയായ പോസ്റ്റുമായി അഭയ ഹിരൺമയി എത്തിയത്.

‘സംഭവബഹുലമായ 2 വർഷം. നഷ്ടങ്ങളുടെയും വേദനകളുടെയും കണക്കെടുപ്പിൽ ഏതാണ് മികച്ച നഷ്ടം എന്നു മനസ്സിലാക്കാൻ വലിയ കഷ്ടപ്പാടൊന്നും ഉണ്ടായില്ല. ഇപ്പോൾ ഒക്കെ എഴുതുമ്പോഴോ അച്ഛനെക്കുറിച്ചു സംസാരിക്കുമ്പോഴോ കണ്ണുകൾ നിറയുന്നില്ല. എന്ന വളർച്ചയിലേക്ക് എത്തിയിട്ടുണ്ട്. ചിലപ്പോൾ ഇതു മരണം വരെയുള്ള വേദനയായതുകൊണ്ടാകാം. പൊരുത്തപെട്ടിട്ടുണ്ട്. അച്ഛാ ഒരു കാര്യം ഉറപ്പ് പറയാം, ഞാൻ ഒരിക്കലും തളർന്ന് ഇരുന്നിട്ടില്ല. ഇരുന്നപ്പോഴൊക്കെ ഇരട്ട കരളോടെ ഉയർന്നു വരാൻ ശ്രമിച്ചിട്ടേ ഉള്ളു. അച്ഛന്റെ മകൾ അവളുടെ മഹത്തായ യാത്ര ആരംഭിച്ചു. അവൾ ഒരു വജ്രം പോലെ തിളങ്ങി തുടങ്ങിയിരിക്കുന്നു. അച്ഛൻ സ്വപ്നം കണ്ടതുപോലെ തന്നെ എന്നെക്കുറിച്ചോർത്ത് അഭിമാനിക്കാൻ ഞാൻ അവസരം നൽകും. അച്ഛനെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു’, അഭയ കുറിച്ചു. 

2021 മെയ് 15 നാണ് അഭയയുടെ അച്ഛൻ ജി. മോഹൻ കോവിഡ് ബാധിച്ചു മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽക്കഴിയവേ ആയിരുന്നു അന്ത്യം. തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിൽ ദീർഘ കാലം ജോലി നോക്കിയിരുന്നു. നാടകരംഗത്തും സജീവസാന്നിധ്യമായിരുന്നു മോഹൻ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA