ഒരുമിച്ചു ജീവിക്കാൻ തുടങ്ങിയതിന്റെ ഒന്നാം വാർഷികം ആഘോഷിച്ച് ഗായിക അമൃത സുരേഷും സംഗീതസംവിധായകൻ ഗോപി സുന്ദറും. ഇരുവരും സമൂഹമാധ്യത്തിലൂടെയാണ് പ്രണയവാർഷികത്തിന്റെ സന്തോഷം പങ്കുവച്ചത്. നിരവധി പേർ ആശംസകളറിയിച്ചു രംഗത്തെത്തുന്നുണ്ട്.
ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് കഴിഞ്ഞ വർഷം മേയില്‍ അമൃതയും ഗോപി സുന്ദറും തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയത്. ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട് ഒരുമിച്ചു മനോഹര യാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്നേഹവും പ്രാർഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അമൃത വ്യക്തമാക്കിയിരുന്നു.
തങ്ങളുടെ വിശേഷങ്ങളെല്ലാം അമൃതയും ഗോപി സുന്ദറും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വൈറലാകാറുണ്ട്.