ADVERTISEMENT

ഫഹദ് ഫാസിലിനെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്ത ‘പാച്ചുവും അദ്ഭുതവിളക്കും’ എന്ന ചിത്രം മികച്ച പ്രേക്ഷകസ്വീകാര്യത നേടുകയാണ്. നിരവധി വിദേശ സംഗീതജ്ഞരും ടെക്നീഷ്യൻമാരും ചിത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചിട്ടുണ്ട്. ചിത്രത്തിലെ സംഗീതവിഭാഗത്തിലാണ് വിദേശികളായ കലാകാരന്മാർ അണിനിരന്നത്. 

 

ചിത്രത്തിലെ 'തിങ്കൾ പൂവിൻ...' എന്ന ഗാനം ആൻ ആമിയും ഹിഷാം അബ്‍ദുൾ വഹാബും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. പാട്ടിനു പിന്നിൽ ഉമേഷ് ജോഷി (ചിൽഡ്രൻസ് ക്വയർ വോയ്സ് കണ്ടക്ടര്‍), സ്ട്രിങ്സ് ഫെയിംസ് സ്കോപ്ജെ സ്റ്റുഡിയോ ഓർക്കസ്ട്ര (കോൺട്രാക്ടര്‍), ബാലാജി ഗോപിനാഥ് (അറേഞ്ച്ഡ് ആൻഡ് ഓർകസ്ട്രേഷൻ), ആഷോ തതാർചെവ്സ്കി (കണ്ടക്ടർ), അലെൻ ഹഡ്സി സ്റ്റെഫാനോവ് (സൗണ്ട് റെക്കോർഡിസ്റ്റ്, റിസ്റ്റെ ട്രാജ്കോവ്സ്കി - ഇലിജ ഗ്രോവ്സ്കി (സ്റ്റേജ് മാനേജേഴ്സ് ), ആൻഡ്രൂ ടി മക്കെ, ജോഷ്വാ റോഡ്രിഗ്സ്, ബൊഹീമിയ ജംഗ്ഷൻ ലിമിറ്റഡ് (ഓർക്കസ്ട്ര കോർഡിനേഷൻ), ശ്രുതിരാജ്, കിരൺ (ദോലക്, കഞ്ചിറ, ഗഡ ശിംഗാരി), സരോജ (ദിൽറുബ), മസ്താൻ (വോയ്സ് കണ്ടക്ടര്‍), ശ്രീ ശങ്കര്‍ (വോയ്സ് എഡിറ്റര്‍), ഡിവൈൻ ജോസഫ്, വിഷ്ണു രാജ് എം.ആര്‍, ഹരി, എഎംവി സ്റ്റുഡിയോ (റെക്കോർഡിങ് എൻജിനീയേഴ്സ്), ബാലു തങ്കച്ചൻ (സോങ് മിക്സിങ്), ജെതിൻ ജോൺ (സോങ് മാസ്റ്ററിങ്) തുടങ്ങിയവരാണുള്ളത്. 

 

പ്രേക്ഷക സ്വീകാര്യതയും നിരൂപക പ്രശംസയും ഒരുപോലെ നേടിയ ചിത്രമാണ് ‘പാച്ചുവും അദ്ഭുതവിളക്കും’. സിനിമയിലെ ഗാനങ്ങളും പശ്ചാത്തലസംഗീതവുമെല്ലാം പ്രേക്ഷകഹൃദയങ്ങളിൽ ഇടം നേടി. ജസ്റ്റിൻ പ്രഭാകരനാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കിയത്. മനു മഞ്ജിത്തും രാജ് ശേഖറും ചേർന്നു വരികൾ കുറിച്ചിരിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com