ചുവടു പിഴയ്ക്കാതെ, താളം തെറ്റാതെ ‘നാട്ടു നാട്ടു’വിനൊപ്പം തകര്‍ത്താടി യുക്രെയ്‌ൻ സൈന്യം; വിഡിയോ

ukrain-naatu-naatu-song
SHARE

ഓസ്കര്‍ നേടിയ ‘നാട്ടു നാട്ടു’ പാട്ടിനൊപ്പം ചുവടുവയ്ക്കുന്ന യുക്രെയ്‌ൻ സൈന്യത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. യഥാർഥ പാട്ടിലെ രാം ചരണിന്റെയും ജൂനിയർ എൻടിആറിന്റെയും ചുവടുകളെ അനുകരിക്കുകയാണ് സംഘം. വിഡിയോ ഇതിനകം ലക്ഷക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു. മികച്ച രീതിയിലാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. 

പാട്ടിന്റെ വരികള്‍ പൂര്‍ണമായി മാറ്റിയിട്ടുണ്ട്. ചില രംഗങ്ങളിലും വ്യത്യാസം വരുത്തിയതായി കാണാം. എന്നാല്‍ ആവേശമൊട്ടും ചോരാതെയാണ് യുക്രെയ്ൻ സൈന്യം ‘നാട്ടു നാട്ടു’വിനൊപ്പം ചുവടുവയ്ക്കുന്നത്. പാട്ടിന്റെ യാഥാര്‍ഥ രംഗം ചിത്രീകരിച്ചത് യുക്രെയ്ന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിനു മുൻപിലാണ്.

എം.എം.കീരവാണിയുടെ ചടുലമായ ഈണവും രാം ചരണിന്റെയും ജൂനിയർ എൻടിആറിന്റെയും തകർപ്പൻ ചുവടുകളും കൊണ്ട് ലോകോത്തര ശ്രദ്ധ നേടിയതാണ് രാജമൗലി ചിത്രം ആർആർആറിലെ ‘നാട്ടു നാട്ടു’. ചന്ദ്രബോസിന്റേതാണു വരികൾ. ഒറിജിനൽ സോങ് വിഭാഗത്തിലായിരുന്നു ‘നാട്ടു നാട്ടു’വിന്റെ ഓസ്കര്‍ നേട്ടം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS