ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ചു പുറത്തിറങ്ങിയ ‘പച്ചില ചാർത്തിലെ പാട്ടുകാരി’ എന്ന സംഗീത ആൽബം ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. ഗായകൻ രാഹുൽ ലക്ഷ്മൺ ആണ് ഗാനം ചിട്ടപ്പെടുത്തി ആലപിച്ചിരിക്കുന്നത്. ഡോ.സജി.കെ.മാത്യു പാട്ടിനു വരികൾ കുറിച്ചു.
‘പച്ചിലച്ചാർത്തിലെ പാട്ടുകാരി
പിച്ചകം പൂക്കുന്ന നിൻ നെറ്റിയിൽ
തെല്ലൊന്നു നിന്നോട്ടെ ഒന്ന് നോക്കി
പാടാനറിയാത്ത പാട്ടുകാരൻ....’
ഗാനം ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങളറിയിക്കുന്നത്. അർജുൻ ബി നായർ ആണ് പാട്ടിന്റെ മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചത്. അഖിൽ ഗാനരംഗങ്ങളുടെ ചിത്രീകരണവും വിപിൻ.എസ്.നായർ എഡിറ്റിങ്ങും നിർവഹിച്ചു.