മലയാളഹൃദയങ്ങളിലേക്ക് പ്രണയത്തിന്റെയും വിരഹത്തിന്റെയും മാന്ത്രിക ഈണങ്ങൾ പകർന്ന വിദ്യാസാഗർ, സംഗീതജീവിതത്തിൽ 25 വർഷങ്ങൾ പിന്നിടുന്നതിന്റെ ആഘോഷ വേളയ്ക്ക് കൊച്ചി ഒരുങ്ങി. കോക്കേഴ്സ് മീഡിയ എന്റർടൈൻമെന്റ്സും നോയ്‌സ് ആൻഡ് ഗ്രേയിൻസും ചേർന്ന് ജൂൺ 10ന് അഡ്‌ലക്സ് കൺവെൻഷൻ സെന്ററിൽ വച്ചാണ് പരിപാടി നടത്തുന്നത്.
ഗായകരായ എം.ജി.ശ്രീകുമാർ, നജീം അർഷാദ്, റിമി ടോമി, മൃദുല വാരിയർ, ഹരിഹരൻ, മധു ബാലകൃഷ്ണൻ, വിജയ് യേശുദാസ്, ഹരീഷ് ശിവരാമകൃഷ്ണൻ, ദേവാനന്ദ്, ശ്വേത മോഹൻ, രാജലക്ഷ്മി, നിവാസ് എന്നിവർ പരിപാടിയിൽ പങ്കെടുക്കാനെത്തും.
ഇവന്റിന്റെ ടിക്കറ്റുകൾ ഇപ്പോൾ ഓഫ്‌ലൈനായും സ്വന്തമാക്കാം. കലൂരിലെ കോക്കേഴ്സ് മീഡിയ എന്റർടൈൻമെന്റ്സിന്റെ ഓഫീസിലും അഡ്‌ലക്സ് കൺവെൻഷൻ സെന്ററിലും ടിക്കറ്റുകൾ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക്: 8921712426