നടിയും ഗായികയുമായ രമ്യ നമ്പീശന്‍ ആലപിച്ച ‘നെഞ്ചിൽ’ എന്ന സംഗീത വിഡിയോ ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. സനൂപ് കുമാർ വരികൾ കുറിച്ച് ഈണം പകർന്ന ഗാനമാണിത്. താളം പിടിപ്പിക്കും ഈണവും രമ്യ നമ്പീശന്റെ ആലാപന മികവും കൊണ്ട് പാട്ട് ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധിക്കപ്പെട്ടു. മനോരമ മ്യൂസിക് ആണ് ആൽബം പുറത്തിറക്കിയത്.
‘നെഞ്ചില്‍ അവനെങ്ങോ നിറയുന്നു ദാഹമായി
മെല്ലെ ഈ നെഞ്ചിൽ, ഒരു മോഹമുല്ല പോലെ
കണ്ണിൽ ഈ കണ്ണിൽ തെളിയുന്ന നാളമേതോ
വിണ്ണില്‍ എന്‍ മുന്നിൽ അലയുന്ന താരമാണോ....’
ബിനു പീറ്ററാണ് ‘നെഞ്ചിൽ’ ആൽബം സംവിധാനം ചെയ്തത്. സോനു സാലി ഏലിയാസ് വിഡിയോയുടെ എഡിറ്റിങ് നിർവഹിച്ചു. പാട്ടിനു മികച്ച സ്വീകാര്യതയാണു ലഭിക്കുന്നത്. രമ്യ നമ്പീശന്റെ ശബ്ദം ആദ്യ കേൾവിയിൽ തന്നെ മനസ്സിൽ പതിയുന്നുവെന്നാണു ലഭിക്കുന്ന പ്രതികരണങ്ങളിലേറെയും.