ഉത്സവ മേളവുമായി ‘റാണി’യിലെ ആദ്യ ഗാനം; വിഡിയോ ശ്രദ്ധേയം

rani-song
SHARE

ശങ്കർ രാമകൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘റാണി’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പ്രേക്ഷകർക്കരികിലെത്തി. മേന മേലത്ത് പാട്ടിനു സംഗീതം പകർന്നാലപിച്ചിരിക്കുന്നു. ‘വാഴേണം വാഴേണം വാഴേണം ദൈവമേ’ എന്നു തുടങ്ങുന്ന ഗാനം ഒരു വാഴ്ത്തു പാട്ടായിട്ടാണ് ഒരുക്കിയിരിക്കുന്നത്. ക്ഷേത്രോത്സവത്തോടനുബന്ധിച്ച് രാത്രിയിൽ അരങ്ങേറുന്ന കലാവിരുന്നിന്റെ ഭാഗമായാണ് പാട്ട് അവതരിപ്പിക്കപ്പെടുന്നത്. 

അരുൺ നന്ദകുമാർ പാട്ടിനു വേണ്ടി നൃത്തം ചിട്ടപ്പെടുത്തിയിരിക്കുന്നു. വേറിട്ട ആവിഷ്കാര മികവു കൊണ്ടും ആലാപന സൗന്ദര്യം കൊണ്ടും പാട്ട് ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങൾ അറിയിക്കുന്നത്. മഞ്ജരി, പ്രാർഥന ഇന്ദ്രജിത്, ഗുരു സോമസുന്ദരം എന്നിവർ ‘റാണി’ക്കു വേണ്ടി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.  

ഉർവശി, ഭാവന, ഹണി റോസ്, അനുമോൾ, മാല പാർവതി, ഇന്ദ്രൻസ്, ഗുരു സോമസുന്ദരം, മണിയൻപിള്ള രാജു, കൃഷ്ണൻ ഗോപിനാഥ്, അശ്വന്ത് ലാൽ, അംബി, സാബു ആമി പ്രഭാകരൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ‘റാണി’. സിനിമ റിലീസിനു തയ്യാറെടുക്കുകയാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS