ഹരിനാരായണന്റെ വരികൾക്ക് ഗോപി സുന്ദറിന്റെ ഈണം; ഹൃദയം തൊട്ട് അമലയിലെ മനോഹര മെലഡി

thane-song-amala
SHARE

അനാർക്കലി മരിക്കാറും ശരത് അപ്പാനിയും ശ്രീകാന്തും മുഖ്യ വേഷങ്ങളിലെത്തുന്ന ‘അമല’യിലെ ആദ്യ വിഡിയോ ഗാനം ആസ്വാദകശ്രദ്ധ നേടുന്നു. ബി.കെ.ഹരിനാരായണന്റെ വരികൾക്ക് ഗോപി സുന്ദർ ആണ് ഈണമൊരുക്കിയത്. ‘താനേ...’ എന്നു തുടങ്ങുന്ന ഗാനം കെ.എസ്.ഹരിശങ്കർ ആലപിച്ചിരിക്കുന്നു. പാട്ട് ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. 

നവാഗതനായ നിഷാദ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അമല’. മസ്കോട്ട് പ്രൊഡക്‌ഷൻസിന്റെയും ടോമൻ എന്റർടെയ്ൻമെൻസിന്റെയും ബാനറിൽ മുഹ്സിന നിഷാദ് ഇബ്രാഹിം ചിത്രം നിർമിക്കുന്നു. മലയാളത്തിലും തമിഴിലും തെലുങ്കിലുമായി ഒരുങ്ങുന്ന ചിത്രം സസ്‌പെൻസ് സൈക്കോ ത്രില്ലർ ആണ്. 

രജിഷ വിജയൻ, സജിത മഠത്തിൽ, ചേലാമറ്റം ഖാദർ, ഷുഹൈബ്‌ എംബിച്ചി, നന്ദിനി, നൈഫ്, നൗഷാദ്, വൈഷ്ണവ്, ആൻമരിയ ബിട്ടോ ഡേവിഡ്സ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. അഭിലാഷ് ശങ്കർ ആണ് ഛായാഗ്രഹണം. എഡിറ്റിങ്: നൗഫൽ അബ്ദുള്ള. ലിജിൻ ബാമ്പിനോ ആണ് ‘അമല’യ്ക്കു വേണ്ടി പശ്ചാത്തലസംഗീതമൊരുക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS