ADVERTISEMENT

ഗായിക നിത്യ മാമ്മന്റെ സ്വരഭംഗിയില്‍ പുറത്തിറങ്ങിയ ‘എന്നെന്നും കരുതുന്നോൻ യേശു’ എന്ന ക്രിസ്തീയ ഭക്തിഗാനം ആസ്വദകഹൃദയങ്ങൾ കീഴടക്കുന്നു. ലിറ്റി കുര്യൻ വരികള്‍ കുറിച്ചു സംഗീതം പകർന്ന ഗാനമാണിത്. വി.ജെ.പ്രതീഷ് ഓർക്കസ്ട്രേഷൻ നിർവഹിച്ചിരിക്കുന്നു. ദിയ ദീപക് പാട്ടിനു വേണ്ടി വയലിനില്‍ ഈണമൊരുക്കി. മനോരമ മ്യൂസിക് ആണ് ‘എന്നെന്നും കരുതുന്നോൻ യേശു’ പ്രേക്ഷകർക്കു മുന്നിലെത്തിച്ചത്. 

 

‘എന്നെന്നും കരുതുന്നോൻ യേശു

എന്നെന്നും കാക്കുന്നോൻ യേശു

എന്റെ എല്ലാ കാലത്തും യേശു മതിയായവൻ

എന്റെ എല്ലാ കാലത്തും യേശു മതിയായവൻ....’

 

പാട്ട് ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങൾ അറിയിക്കുന്നത്. നിത്യയുടെ ആലാപനം ആദ്യ കേള്‍വിയിൽ തന്നെ മനസ്സില്‍ പതിയുന്നുവെന്നാണ് ആസ്വാദകപക്ഷം. ദൃശ്യമികവും പാട്ടിനെ ആകർഷണീയമാക്കുന്നു. മാർട്ടിൻ മിസ്റ്റ് ആണ് ഗാനരംഗങ്ങളുടെ ചിത്രീകരണവും എഡിറ്റിങ്ങും നിർവഹിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com