ADVERTISEMENT

‘പദ്മിനി’ എന്ന ചിത്രത്തിനു വേണ്ടി സംഗീതസംവിധായകൻ വിദ്യാധരൻ മാസ്റ്ററിനൊപ്പം പിന്നണി പാടി നടൻ കുഞ്ചാക്കോ ബോബൻ. ‘ലവ് യു മുത്തേ’ എന്നു തുടങ്ങുന്ന പാട്ടിന് മനു മഞ്ജിത് ആണ് വരികൾ കുറിച്ചത്. ജേക്സ് ബിജോയ് ഈണമൊരുക്കി. പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് പ്രേക്ഷകർക്കരികിലെത്തിയത്. പാട്ട് ഇതിനകം ആസ്വാദകർ ഏറ്റെടുത്തുകഴിഞ്ഞു. നേരത്തേ ഇതേ ഗാനം പശ്ചാത്തലമാക്കി പുറത്തിറക്കിയ പദ്മിനിയുടെ ടീസർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

 

തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പദ്മിനി’. കുഞ്ചാക്കോ ബോബൻ നായകനായെത്തുന്നു. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ പ്രശോഭ് കൃഷ്ണ, സുവിൻ കെ.വർക്കി എന്നിവര്‍ ചേർന്നു ചിത്രം നിർമിച്ചിരിക്കുന്നു. ദീപു പ്രദീപിന്റേതാണു തിരക്കഥ. 

 

അപർണ്ണ ബാലമുരളി, മഡോണ സെബാസ്റ്റ്യൻ, വിൻസി അലോഷ്യസ് എന്നിവർ പദ്മിനിയിൽ നായികമാരായെത്തുന്നു. ഗണപതി, ആരിഫ് സലിം, സജിൻ ചെറുകയിൽ, ആനന്ദ് മന്മഥൻ, ഗോകുലൻ, ജെയിംസ് ഏലിയാ, മാളവിക മേനോൻ, സീമ.ജി.നായർ എന്നിവരാണു ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com