ADVERTISEMENT

നടി അപർണ ബാലമുരളിയുടെയും നടൻ കുഞ്ചാക്കോ ബോബന്റെയും നൃത്ത വിഡിയോ ആരാധകർക്കിടയില്‍ വൈറലാകുന്നു. ‘പദ്മിനി’ എന്ന ചിത്രത്തിനു വേണ്ടി കുഞ്ചാക്കോ ബോബൻ ആലപിച്ച ‘ലവ് യു മുത്തേ’ എന്ന പാട്ടിനൊപ്പമാണ് ഇരുവരുടെയും രസകരമായ നൃത്ത പ്രകടനം. വിഡിയോ വൈറലായതോടെ കമന്റുകളുമായി നിരവധി പേർ എത്തി. ‘ചാക്കോച്ചൻ പണ്ടേ പൊളിയല്ലേ’ എന്നാണ് ആരാധകർ കുറിക്കുന്നത്. 

 

‘ലവ് യു മുത്തേ’ ഏതാനും ദിവസങ്ങൾക്കു മുൻപാണ് പുറത്തിറങ്ങിയത്. ജേക്സ് ബിജോയ് ഈണമൊരുക്കിയ പാട്ടിനു മനു മഞ്ജിത് വരികൾ കുറിച്ചിരിക്കുന്നു. സംഗീതസംവിധായകൻ വിദ്യാധരൻ മാസ്റ്ററിനൊപ്പമാണ് കുഞ്ചാക്കോ ബോബൻ പദ്മിനിക്കു വേണ്ടി ഗാനം ആലപിച്ചത്. ചിത്രം റിലീസിനു തയ്യാറെടുക്കുകയാണ്. 

 

തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പദ്മിനി’. കുഞ്ചാക്കോ ബോബൻ നായകനായെത്തുന്നു. അപർണ്ണ ബാലമുരളി, മഡോണ സെബാസ്റ്റ്യൻ, വിൻസി അലോഷ്യസ് എന്നിവരാണു നായികമാർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com