ADVERTISEMENT

ഗായിക സിതാര കൃഷ്ണകുമാറിനു പിറന്നാൾ ആശംസകൾ നേർന്ന് ഗായകൻ വിധു പ്രതാപ് പങ്കുവച്ച കുറിപ്പ് ആരാധകശ്രദ്ധ നേടുന്നു. സിതാരയ്ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് വിധുവിന്റെ ആശംസ. താൻ സിതാരയുടെ കൊച്ചനിയൻ ആണെന്നു സരസമായി വിധു കുറിക്കുന്നു. പിന്നാലെ ‘എടാ വിധു ചേട്ടാ ഐ ലവ് യു’ എന്ന് സിതാരയുടെ കമന്റും എത്തി.  

 

വിധു പ്രതാപിന്റെ കുറിപ്പിന്റെ പൂർണരൂപം: 

 

സിത്തു... ഞാൻ ഒരുപാട് ആലോചിച്ചു, പിറന്നാളായിട്ടു നിന്നെ പറ്റി നല്ല രണ്ടു വാക്ക് എഴുതാൻ. സംഭവം നീ ഒരു തല്ലിപ്പൊളി ആണെങ്കിലും നാട്ടുകാരുടെ മുന്നിൽ എനിക്ക് അത് വിളിച്ചു പറയാൻ പറ്റുവോ? പിന്നെ നമ്മൾ തമ്മിൽ എന്ത് സൗഹൃദം? ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോ തൊട്ടേ നീ എന്റെ റോൾ മോഡൽ ആയിരുന്നു. അന്ന് നീ അഞ്ചിലൊ മറ്റൊ ആണ്! ഇന്നും ആ മുട്ട് വേദനയും നടുവേദനയും വച്ച് നീ സ്റ്റേജിൽ ജനങ്ങളെ കയ്യിലെടുക്കുന്നത് കാണുമ്പോൾ ഞാൻ ആശ്ചര്യത്തോടെ നോക്കി നിൽക്കാറുണ്ട്. എന്നും ആയുരാരോഗ്യ സൗഖ്യത്തോടെ ഒരു 200.. അല്ലേൽ വേണ്ട.. ഒരു 100 വയസ്സ് കൂടെ നീ സന്തോഷത്തോടെ ജീവിക്കാൻ ഞാൻ ആശംസിക്കുന്നു. എന്ന് നിന്റെ കൊച്ച് അനിയൻ - വിധു പ്രതാപ്. 

 

വിധുവിന്റെ പോസ്റ്റിനു പിന്നാലെ നിരവധി പേരാണ് സിതാരയ്ക്കു ജന്മദിനാശംസകള്‍ നേർന്നു രംഗത്തെത്തിയത്. സിതാരയും വിധുവും വളരെ അടുത്ത സുഹൃത്തുക്കളാണ്. മഴവിൽ മനോരമയിൽ സൂപ്പർ 4 സംഗീത റിയാലിറ്റി ഷോയിൽ ഇരുവരും വിധികർത്താക്കളായി എത്തിയിരുന്നു. ഗായകരായ റിമി ടോമിയും ജ്യോത്സ്നയുമായിരുന്നു പരിപാടിയിലെ മറ്റു വിധികർത്താക്കൾ നാലു പേരും തമ്മിൽ വലിയ സുഹൃത്ബന്ധമാണുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com