ADVERTISEMENT

സ്പോട്ടിഫൈ മ്യൂസിക് പ്ലാറ്റ്ഫോമിൽ നിന്ന് അപൂർവ നേട്ടം സ്വന്തമാക്കി ബാർബേഡിയൻ ഗായിക റിയാന. സ്പോട്ടിഫൈയിലുള്ള റിയാനയുടെ പത്ത് സ്വതന്ത്ര ആൽബങ്ങൾ ഒരു ബില്യനിലധികം സ്ട്രീമുകളാണ് നേടിയിരിക്കുന്നത്. ഇതോടെ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ പെൺതാരമായി റിയാന മാറി. ഗായിക തന്നെയാണ് പുതിയ നേട്ടത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. 

 

2016ലാണ് റിയാനയുടെ അവസാന ആൽബം ‘ആന്റി’ പുറത്തിറങ്ങിയത്. ശേഷം ഏഴ് വർഷത്തോളം പുതിയ ആൽബങ്ങളൊന്നും ചെയ്യാതിരുന്നിട്ടും അപൂർവ നേട്ടത്തിലൂടെ സംഗീതലോകത്തിന്റെ നെറുകയിലെത്തിയിരിക്കുകയാണ് റിയാന. 35ാം വയസ്സിൽ റെക്കോർഡുകൾ ഭേദിച്ച് പുത്തൻ നേട്ടം സ്വന്തമാക്കിയ റിയാനയ്ക്ക് ലോകത്തിന്റെ വിവിധയിടങ്ങളിൽ നിന്നായി അഭിനന്ദനങ്ങളും എത്തുന്നുണ്ട്. 

 

ബാര്‍ബഡോസിലാണ് റിയാന ജനിച്ചു വളർന്നത്. ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടിൽ ജീവിച്ച റിയാനയെ അമേരിക്കൻ സംഗീതജ്ഞൻ ഇവാന്‍ റോഗേഴ്‌സാണ് സംഗീതരംഗത്തിനു പരിചയപ്പെടുത്തിയത്. തുടര്‍ന്ന് തിരക്കുള്ള ഗായിക എന്ന നിലയിലേക്ക് റിയാന അതിവേഗം വളർന്നു. 2021ൽ നാഷനൽ ഹീറോ ആയി ബാർബഡോസ് റിയാനയെ തിരഞ്ഞെടുത്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com