ADVERTISEMENT

ഉദയത്തിനും അസ്തമയത്തിനും ഒരേ നിറമാണ്, പ്രണയത്തിനും വിപ്ലവത്തിനും അതേ നിറംതന്നെ. ചുവപ്പ് - കനൽ ചുവപ്പ്, ഞരമ്പിലോടുന്നതും ഒരേ ചുവപ്പ്, ഒരുവളെ അടയാളപ്പെടുത്തുന്നതും അതേ ചുവപ്പ്. ചുവപ്പിനെ നെഞ്ചോടു ചേർക്കുന്നവർക്കിടയിലേക്ക് ഒരു ചുവന്ന പാട്ട്. ‘മാജിക്കൽ മൊമന്റ്സ്’ എന്ന സിനിമയിലെ ചുവപ്പുപാട്ടാണ് കഴിഞ്ഞ ദിവസം ആസ്വാദക മനസ്സുകളിലേക്കു പെയ്തിറങ്ങിയത്. സംഗീത സംവിധാനം മെജോ ജോസഫ്. മനു മഞ്‌ജിത്തിന്റെ രചനയിൽ സിതാര കൃഷ്ണകുമാർ, യാസിൻ നിസാർ എന്നിവർ പാടിയ പാട്ടിന്റെ ലിറിക്കൽ വിഡിയോ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു.

 

ബേസിൽ ജോസഫ്, ശബരീഷ് വർമ, ലിയോണ ലിഷോയി, മധു, വിഷ്ണു ഗോവിന്ദ്, അരുൺ കുമാർ, വിഷ്ണു വിനയ്, ജിനോ ജോൺ, ഷാജു ശ്രീധർ, ജയകൃഷ്ണൻ, കൈലാഷ്, സാജൻ പള്ളുരുത്തി, മറിമായം മണി, ദിവ്യദർശൻ, രാധാകൃഷ്ണൻ ചാക്യാർ, സേതുലക്ഷ്‌മി അമ്മ, അനീറ്റ ജോസ്‌ പോൾ, ഗായത്രി രമ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്. 

 

ഫിലിപ്പ് കാക്കനാട്, ശബരീഷ് ബാലസുബ്രഹ്‌മണ്യൻ, ചാൾസ്. ജെ, പ്രജോദ് തുടങ്ങിയവർ ഒരുമിച്ചാണ് സംവിധാനം. ലൈവ് ആക്ഷൻ ഫിലിംസിന്റെ ബാനറിൽ ശബരീഷ് ബാലസുബ്രഹ്‌മണ്യനാണ് നിർമാണം. സഹനിർമാതാക്കൾ ഉദിത്ത് മോഹൻ, ജെസ്സ്‌ലോ ആന്റണി, ഫെബിൻ കണിയാലിൽ, ബിനീഷ് ബാലുശ്ശേരി. സെപ്‌റ്റംബറിൽ തിയറ്റർ റിലീസ് ആകുന്ന ചിത്രത്തിന്റെ ഡിജിറ്റൽ അവകാശവും വിതരണവും സ്വന്തമാക്കിയിരിക്കുന്നത് ക്ലോസ് ഷോട്ട്  എന്റർടെയിൻമെന്റ്സ് ആണ്. ചിത്രത്തിന്റെ വാർത്ത വിതരണം ഹസീന ഹസി. 

 

English Summary: Chuvappu Song Lyrical Video Release | Magical Moments Movie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com