ADVERTISEMENT

ധ്യാൻ ശ്രീനിവാസൻ നായകനായെത്തുന്ന ‘നദികളില്‍ സുന്ദരി യമുന’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകഹൃദയങ്ങൾ കീഴടക്കുന്നു. ‘പുതുനാമ്പുകള്‍’ എന്നു തുടങ്ങുന്ന പാട്ട് അരുൺ മുരളീധരൻ ഈണം പകർന്ന് ആലപിച്ചിരിക്കുന്നു. മനു മഞ്ജിത് ആണ് വരികൾ കുറിച്ചത്. പാട്ട് ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. ചിത്രത്തിനു വേണ്ടി ധ്യാൻ ശ്രീനിവാസൻ ആലപിച്ച ‘കൊന്നെടീ പെണ്ണേ’ എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

 

ധ്യാനിനൊപ്പം അജു വർഗീസും മുഖ്യ വേഷത്തിലെത്തുന്ന ചിത്രമാണ് ‘നദികളില്‍ സുന്ദരി യമുന’. നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ എന്നിവര്‍ ചേര്‍ന്നാണു ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. സിനിമാറ്റിക്ക ഫിലിംസ് എല്‍എല്‍പിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരളി എന്നിവർ ചിത്രം നിർമിക്കുന്നു. 

 

സുധീഷ്, നിര്‍മല്‍ പാലാഴി, കലാഭവന്‍ ഷാജോണ്‍, നവാസ് വള്ളിക്കുന്ന്, അനീഷ്, പാര്‍വണ, ആമി, ഉണ്ണിരാജ, ഭാനു പയ്യന്നൂര്‍, ദേവരാജ് കോഴിക്കോട്, രാജേഷ് അഴിക്കോടന്‍, സോഹന്‍ സീനുലാല്‍, ശരത് ലാല്‍, കിരണ്‍ രമേശ്, വിസ്മയ ശശികുമാർ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. ഫൈസല്‍ അലിയാണ് ഛായാഗ്രഹണം. എഡിറ്റിങ്: രതിന്‍ രാധാകൃഷ്ണന്‍. അജയന്‍ മങ്ങാട് കലാസംവിധാനം നിർവഹിക്കുന്നു. പശ്ചാത്തലസംഗീതം: ശങ്കര്‍ ശര്‍മ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com