ADVERTISEMENT

അതിമനോഹര നൃത്ത വിഡിയോയുമായി ദിലീപിന്റെ മകൾ മീനാക്ഷി. സംവിധായകൻ അൽഫോൻസ് പുത്രന്റെ ഭാര്യ അലീനയ്ക്കൊപ്പമാണ് മീനാക്ഷിയുടെ തകർപ്പൻ ഡാൻസ്. സമൂഹമാധ്യമങ്ങളിൽ തരംഗമായ ‘രാഞ്ജന‌’ എന്ന ഹിന്ദി ഗാനവും ‘വളയപ്പട്ടി’ എന്ന തമിഴ് ഗാനവും കോർത്തിണക്കിയുള്ള റീമിക്‌സിനൊപ്പമാണ് ഇരുവരുടെയും പ്രകടനം. 

 

അലീന സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധേയമായിക്കഴിഞ്ഞു. നസ്രിയ നസീം, അപർണ ബാലമുരളി തുടങ്ങി പ്രമുഖർ ഉൾപ്പെടെ നിരവധി പേർ പ്രതികരണങ്ങളറിയിക്കുന്നുണ്ട്. അൽഫോൻസ് പുത്രനാണ് നൃത്ത വിഡിയോയുടെ എഡിറ്റിങ് നിർവഹിച്ചത്. ഐശ്വര്യ അശോക് രംഗങ്ങൾ ചിത്രീകരിച്ചു. 

 

മുൻപും നൃത്ത വിഡിയോകളിലൂടെ ആരാധകമനം കവർന്നിട്ടുണ്ട് മീനാക്ഷി ദിലീപ്. ബാല്യകാല സുഹൃത്തും നാദിർഷയുടെ മകളുമായ ആയിഷയുടെ വിവാഹ സൽക്കാരത്തിന് മീനാക്ഷിയും നമിത പ്രമോദും ചേർന്നവതരിപ്പിച്ച നൃത്തം വൈറലായിരുന്നു. അലീനയും നൃത്തരംഗത്തു സജീവമാണ്. അടുത്തിടെ നസ്രിയയ്ക്കൊപ്പം ചുവടുവച്ചതിന്റെ വിഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com