ADVERTISEMENT

ഇതിഹാസ ഗായിക കെ.എസ്.ചിത്രയുടെ 60ാം പിറന്നാളിനോടനുന്ധിച്ചു പുറത്തിറക്കിയ ‘ചിത്രപൗർണമി’ സംഗീത വിഡിയോ ആസ്വാദകഹൃദയങ്ങളിൽ ഇടം പിടിക്കുന്നു. രാജീവ് ആലുങ്കലാണ് ഈ സംഗീതാദര വിഡിയോയ്ക്കു വരികൾ കുറിച്ചത്. വിനയ് കരുൺ ഈണമൊരുക്കിയ ഗാനം ഗായിക മഞ്ജരി ആലപിച്ചിരിക്കുന്നു. 

 

‘സപ്തസ്വരങ്ങളെ ശ്രുതിയിട്ടുണർത്തിയ ചിത്രപൗർണമി

ആലാപങ്ങളെ ആത്മാവിനോടുള്ള സംവേദനമാക്കും സുഭാഷിണി’

 

ചിത്രയുടെ ആലാപന നാൾവഴികളും ജീവിത രേഖയും കാവ്യാത്മകമായി അടയാളപ്പെടുത്തിയിട്ടുണ്ട് പാട്ടിൽ. അപൂർവ ചിത്രങ്ങൾ കോർത്തിണക്കിയാണ് ഗാനരംഗം അവതരിപ്പിച്ചിരിക്കുന്നത്. വിഡിയോ ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങളുമായി എത്തുന്നത്. 

 

പാട്ടെഴുത്തിൽ സജീവസാന്നിധ്യമാണ് രാജീവ് ആലുങ്കൽ. ഹൃദ്യവും ലളിതവുമായ വരികളിലൂടെ ആസ്വാദകരെ ആകർഷിക്കാൻ കഴിവുള്ള അദ്ദേഹത്തിന്റ പാട്ടുകൾക്ക് ആരാധകരും ഏറെയുണ്ട്. ചിത്ര–രാജീവ് ആലുങ്കൽ–ശരത് കൂട്ടുകെട്ടിലൊരുങ്ങുന്ന ഓണപ്പാട്ടും ഉടൻ പ്രേക്ഷകർക്കരികിലെത്തും. 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com