ADVERTISEMENT

മനോരമ മ്യൂസിക് പുറത്തിറക്കിയ ‘എന്നോ നടന്നൊരു പാതകൾ’ എന്ന പ്രണയസംഗീത ആൽബം ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. റഫീഖ് അഹമ്മദ് വരികൾ കുറിച്ച ഗാനം വിധു പ്രതാപ് ആണ് ആലപിച്ചത്. വിശ്വജിത് സി.ടി പാട്ടിന് ഈണമൊരുക്കിയിരിക്കുന്നു.  

 

‘എന്നോ നടന്നൊരു പാതകൾ’ എന്ന സംഗീത വിഡിയോ ഇതിനകം നിരവധി ആസ്വാദകരെ നേടിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. നഷ്ടപ്രണയത്തിന്റെ ഉള്ളുലയ്ക്കുന്ന കാഴ്ചകളാണു ഗാനരംഗത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ജയേഷ് വിഡിയോ ദൃശ്യങ്ങൾ സംവിധാനം ചെയ്തിരിക്കുന്നു. 

 

ഉമ്മൻ ജോർജ്, ഡോ.ഗൗരി വിനീത് എന്നിവരാണ് ‘എന്നോ നടന്നൊരു പാതകളി’ൽ പ്രണയ ജോടിയായി എത്തുന്നത്. ജുവൽ ജോസഫ് ഗാനരംഗങ്ങളുടെ ചിത്രീകരണം നിർവഹിച്ചു. ഷാനി ജോസഫ്, അമൽ രാജു, ജോയൽ ജോർജ്, എന്നിവർ ക്യാമറ സഹായികളായി പ്രവര്‍ത്തിച്ചിരിക്കുന്നു. മൃദുൽ ഗാനരംഗങ്ങൾ എഡിറ്റ് ചെയ്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com