ADVERTISEMENT

സിബി മലയിൽ സംവിധാനം ചെയ്ത് 1998ൽ പുറത്തിറങ്ങിയ ‘സമ്മർ ഇൻ ബെത്‌ലഹേം’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ചിത്രം നിർമിച്ച കോക്കേഴ്സ് ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് വിഡിയോ പുറത്തിറക്കിയിരിക്കുന്നത്. ജയറാം, സുകുമാരി, കലാഭവൻ മണി, കൊച്ചിൻ ഹനീഫ, രൺജി പണിക്കർ, ദിവ്യ ഉണ്ണി, അഗസ്റ്റിൻ, വി.ഡി.രാജപ്പൻ തുടങ്ങി നിരവധി താരങ്ങളാണ് ഓഡിയോ ലോഞ്ചിൽ പങ്കെടുക്കാനെത്തിയത്. 

 

ചിത്രത്തിലെ പാട്ടുകളുടെ ശില്‍പികളായ ഗിരീഷ് പുത്തഞ്ചേരിയും വിദ്യാസാഗറും ഓഡിയോ ലോഞ്ചിൽ പാട്ടു വിശേഷങ്ങൾ പങ്കുവച്ചു. താൻ ഏറെ ആഗ്രഹിച്ചിട്ടും എഴുതാൻ കഴിയാതെ പോയ പാട്ടാണ് ‘പ്രണയമണിത്തൂവൽ പൊഴിയും പവിഴ മഴ’യെന്നും അത് കൈതപ്രം എഴുതിയെന്നും പുത്തഞ്ചേരി തുറന്നു പറയുന്നതു വിഡിയോയിൽ കാണാനാകും. സമ്മർ ഇൻ ബെത്‌ലഹേമിലെ ‘എത്രയോ ജന്മമായ്’ എന്ന ഗാനം ഗായിക സുജാത മോഹന്‍ വേദിയിൽ ലൈവായി പാടുകയും ചെയ്തു.

 

ഓഡിയോ ലോഞ്ചിന്റെ പ്രസക്ത ഭാഗങ്ങൾ ഉൾപ്പെടുത്തി പുറത്തിറക്കിയ വിഡിയോ ചുരുങ്ങിയ സമയം കൊണ്ടാണു ശ്രദ്ധേയമായത്. മൺമറഞ്ഞു പോയ പല പ്രതിഭകളെയും ഒരിക്കൽക്കൂടി സ്ക്രീനിൽ കാണാനായതിന്റെ സന്തോഷം ആരാധകർ പ്രകടിപ്പിച്ചു. നിരവധി പേരാണ് ഈ അപൂർവ ദൃശ്യങ്ങള്‍ ഷെയർ ചെയ്യുന്നത്. 

 

മഞ്ജു വാരിയര്‍, സുരേഷ് ഗോപി, ജയറാം, കലാഭവൻ മണി, ജനാർദ്ദനൻ, സുകുമാരി എന്നിങ്ങനെ നിരവധി ജനപ്രിയ താരങ്ങൾ ഒന്നിച്ച ചിത്രമാണ് ‘സമ്മർ ഇൻ ബെത്‌ലഹേം’. ചിത്രത്തിൽ അതിഥി വേഷത്തിൽ മോഹൻലാലും എത്തിയിരുന്നു. കോക്കേഴ്സ് ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കർ നിർമിച്ച ചിത്രത്തിനു തിരക്കഥയെഴുതിയത് രഞ്ജിത് ആണ്. 7 ഗാനങ്ങളാണീ ചിത്രത്തിലുള്ളത്. പുറത്തിറങ്ങി കാൽ നൂറ്റാണ്ടിനോടടുക്കുമ്പോഴും ‘സമ്മർ ഇൻ ബെത്‌ലഹേമി’ന് ആരാധകർ ഏറെയാണ്. 

 

English Summary: Summer in Bethleham audio launch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com