അത്തം പത്തും പെർഫെക്ടാക്കാന്‍ ഓണപ്പാട്ടും 'ഓണത്തിന്റെ പുതിയ ഓളം' മത്സരവുമായി ഈസ്റ്റേണ്‍

1457622872
SHARE

ഓണക്കാലത്തെ വരവേൽക്കാൻ പ്രമുഖ ഭക്ഷ്യോത്പന്ന ബ്രാൻഡായ ഈസ്റ്റേൺ കോൺഡിമെന്റ്സ് ഒരുക്കിയ ഓണപ്പാട്ട് തരംഗമാകുന്നു. സിതാര കൃഷ്ണകുമാറും സംഘവും പാടി അഭിനയിച്ച ‘ഓണം തിരുവോണം നല്ലോണം’ എന്ന പാട്ടിന് വലിയ സ്വീകാര്യതയാണ് മലയാളികള്‍ക്കിടയില്‍ ലഭിക്കുന്നത്. ഹരിനാരായണന്റെ വരികൾക്ക് പ്രൊജക്റ്റ് മലബാറിക്കസാണ് സംഗീതം നൽകിയത്. ഓണക്കാലത്ത് മലയാളി കുടുംബങ്ങളെ ഒന്നിപ്പിക്കാന്‍ ഭക്ഷണവും പാട്ടും പോലെ മികച്ച കോംബോ വേറെയില്ലെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഹൃദയം തൊടുന്ന ഈ ഗാനത്തിലൂടെ മലയാളികളുടെ പ്രിയ ബ്രാൻഡായ ഈസ്റ്റേൺ നല്‍കുന്നത്. 

ഈ തിരുവോണ പാട്ട് സൃഷ്ടിച്ച അലയൊലികള്‍ അടങ്ങും മുന്‍പ്  'ഓണത്തിന്റെ പുതിയ ഓളം' എന്ന പുതിയ ഫ്യൂഷന്‍ റീല്‍ മത്സരം കൂടി അവതരിപ്പിക്കുകയാണ് ഈസ്റ്റേൺ. മത്സരത്തില്‍ പങ്കെടുക്കുവാന്‍ ചെയ്യേണ്ടത് ഇത്രമാത്രം. ‘ഓണം തിരുവോണം നല്ലോണം’ എന്ന ഈസ്റ്റേണിന്റെ ഓണപ്പാട്ട് ഉപയോഗിച്ച് ഒരു ഫ്യൂഷൻ റീൽ തയ്യാറാക്കണം.

സിതാര പാടിയ ‘ഓണം തിരുവോണം നല്ലോണം’ എന്ന ഓണപ്പാട്ടിന്റെ ഒറിജിനൽ ഓഡിയോ ഉപയോഗിച്ച് വേണം റീലുകൾ തയ്യാറാക്കേണ്ടത്. തയ്യാറാക്കിയ റീലുകൾ #easternonam #onathinteputhiyaolamcontest എന്ന ഹാഷ്ടാഗുകൾ ഉപയോഗിച്ച് ഈസ്റ്റേണിന്റെ ഇൻസ്റ്റാഗ്രാം പേജിൽ ടാഗ് ചെയ്യേണ്ടതാണ്. 

1457622872

ഫ്യൂഷൻ റീല്‍ പൊളിയാക്കാന്‍ പാട്ടിനൊപ്പം നൃത്തം ഉള്‍പ്പെടെ നിങ്ങളുടെ സര്‍ഗ്ഗാത്മകതയുടെ ആഴമളക്കുന്ന എന്തുമാകാം. പക്ഷേ, ഫ്യൂഷൻ എന്ന തീം ഉൾക്കൊണ്ടായിരിക്കണം റീലുകൾ തയ്യാറാക്കേണ്ടത്.വിജയികൾക്ക് സിതാര നയിക്കുന്ന ബാൻഡായ പ്രൊജക്ട് മലബാറിക്കസ് ഒരുക്കുന്ന ലൈവ് മ്യൂസിക് കൺസേർട്ടിൽ പങ്കെടുക്കുവാനുള്ള ടിക്കറ്റുകൾ സൗജന്യമായി സ്വന്തമാക്കാം. സിതാരയോടൊപ്പം ഓണപ്പാട്ടിന്റെ മൊണ്ടാഷ് വ‌ിഡിയോയിൽ ഉള്‍പ്പെടാനുള്ള അവസരവും ഈസ്റ്റേണ്‍ മത്സരാർഥികള്‍ക്ക് ഒരുക്കുന്നു. 

കൊച്ചി കലൂരിലെ ഗോകുലം കണവെൻഷൻ സെന്ററില്‍ 2023 ഓഗസ്റ്റ് 13ന് വൈകുന്നേരം 6 മണിക്കാണ് ഈസ്റ്റേണും പ്രൊജക്ട് മലബാറിക്കസും ചേർന്ന് ഒരുക്കുന്ന ഗാനസന്ധ്യ അരങ്ങേറുക. ടിക്കറ്റുകൾ ലഭിക്കാൻ മലയാളികളുടെ നമ്പർ വൺ എഫ്എം സ്റ്റേഷൻ റേഡിയോ മാംഗോ ട്യൂണ്‍ ചെയ്താൽ മതിയാകും. റേഡിയോ മാംഗോ ആർജെകളുടെ ചോദ്യങ്ങൾക്കു കൃത്യമായ ഉത്തരം നൽകിയാൽ കപ്പിൾ പാസ് ഉറപ്പ്. എല്ലാ പ്രായക്കാർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന പുതുപുത്തന്‍ ട്രെൻഡുകൾ ഉൾകൊള്ളിച്ച ഫ്യൂഷൻ സന്ധ്യയാകും ഇതെന്ന് അണിയറയിലുള്ളവര്‍ പറയുന്നു.

മനസ്സു നിറയ്ക്കുന്ന മ്യൂസിക് കൺസേർട്ടിനൊപ്പം നാവിനെ രസം പിടിപ്പിക്കുന്ന രുചി വൈവിധ്യങ്ങള്‍ വിളമ്പുന്ന  ഫുഡ് കോർട്ടുകളും ഗോകുലം കണവെൻഷൻ സെന്ററിൽ ഒരുങ്ങുന്നുണ്ട്. അപ്പോ എങ്ങനെയാ, ഈ ഓണം ഈസ്റ്റേണിനൊപ്പം പെര്‍ഫെക്ട് ആക്കുകയല്ലേ. ആര്‍പ്പോോോോോ....

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS