ADVERTISEMENT

നവാഗതനായ സി.സി സംവിധാനം ചെയ്യുന്ന ‘കൊറോണ ധവാൻ’ എന്ന ചിത്രത്തിലെ പുതിയ ഗാനം ആസ്വാദകരെ നേടുന്നു. ‘വട്ടം വട്ടം ചുറ്റാതെ’ എന്നു തുടങ്ങുന്ന കല്യാണപ്പാട്ടാണ് പ്രേക്ഷകർക്കരികിലെത്തിയത്. മനു മ‍ഞ്ജിത്തിന്റെ വരികൾക്ക് റിജോ ജോസഫ് ഈണമൊരുക്കിയിരിക്കുന്നു. അരുണ്‍ അശോകും നീലിമയും ചേർന്നാണു ഗാനം ആലപിച്ചത്. പാട്ട് ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. 

 

ലുക്മാന്‍, ശ്രീനാഥ് ഭാസി എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രമാണ് ‘കൊറോണ ധവാൻ’. ജെയിംസ് & ജെറോം പ്രൊഡക്‌ഷന്‍സിന്‍റെ ബാനറില്‍ ജെയിംസും ജെറോമും ചേര്‍ന്നു ചിത്രം നിർമിക്കുന്നു. മുഴുനീള കോമഡി എന്‍റര്‍ടെയ്‌നറായി ഒരുങ്ങുന്ന ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത് സുജയ് മോഹന്‍രാജ് ആണ്.

 

ജോണി ആന്‍റണി, ശരത് സഭ, ഇര്‍ഷാദ് അലി, ബിറ്റോ, ശ്രുതി ജയന്‍, സീമ ജി. നായര്‍, ഉണ്ണി നായര്‍, സിനോജ് അങ്കമാലി, ധര്‍മജന്‍ ബോള്‍ഗാട്ടി, വിജിലേഷ്, അനീഷ് ഗോപല്‍, സുനില്‍ സുഗത, ശിവജി ഗുരുവായൂര്‍ തുടങ്ങിയവരാണു ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ജെനീഷ് ജയാനന്ദ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ബിബിന്‍ അശോക് ആണ് പശ്ചാത്തലസംഗീതമൊരുക്കിയിരിക്കുന്നത്. 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com