നാഗചൈതന്യയ്ക്കൊപ്പം അമൃത സുരേഷ്; വിമർശനങ്ങൾക്ക് അഭിരാമിയുടെ മറുപടി
Mail This Article
നടൻ നാഗചൈതന്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഗായിക അമൃത സുരേഷ്. ആദിശക്തി തിയറ്റര്‍ എന്ന റിസര്‍ച്ച് കേന്ദ്രത്തിലെ വര്‍ക്ക്‌ഷോപ്പിൽ പങ്കെടുക്കുകയാണ് അമൃത ഇപ്പോള്‍. അവിടെ നിന്നുള്ള നിരവധി ചിത്രങ്ങള്‍ ഗായിക പങ്കുവച്ചിട്ടുണ്ട്. നാഗചൈതന്യയ്‌ക്കൊപ്പം വര്‍ക്ക് ഷോപ്പില്‍ പങ്കെടുത്ത അനുഭവം കുറിച്ചുകൊണ്ടാണ് അമൃതയുടെ പുതിയ സമൂഹമാധ്യമ പോസ്റ്റ്.
ആദിശക്തിയില്‍ നാഗചൈതന്യയ്ക്കൊപ്പം പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷം തോന്നുന്നുവെന്നും അദ്ദേഹത്തിന്റെ വിജയങ്ങൾക്കും സന്തോഷത്തിനും തന്റെ ഹൃദ്യമായ ആശംസകൾ നേരുന്നു എന്നാണ് അമൃത ചിത്രത്തിനൊപ്പം കുറിച്ചത്. അമൃതയുടെ പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധ നേടിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങളുമായി എത്തുന്നത്. അശ്ലീല കമന്റിട്ട ഒരാള്‍ക്ക് അമൃതയുടെ അനിയത്തിയും ഗായികയുമായ അഭിരാമി കുറിക്കു കൊള്ളുന്ന മറുപടി നൽകിയിട്ടുമുണ്ട്.
മനസ്സിൽ അഭിനയ മോഹം ഉണ്ടെന്ന് മുൻപ് മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ അമൃത സുരേഷ് വെളിപ്പെടുത്തിയിരുന്നു. രണ്ടാഴ്ചയോളം അഭിനയ പരിശീലനവും നേടിയിരുന്നു അമൃത. സംഗീതരംഗത്തു സജീവമായിത്തുടങ്ങിയ കാലത്തു തന്നെ സിനിമയിലേക്ക് അമൃതയ്ക്ക് അവസരങ്ങൾ വന്നിരുന്നു. എന്നാൽ അഭിനയത്തെ പാഷന്‍ ആയി കണാതിരുന്നതിനാൽ അവയെല്ലാം വേണ്ടെന്നു വച്ചു. എന്നാൽ ഇനി നല്ല അവസരങ്ങൾ കിട്ടിയാൽ ഒരിക്കലും പാഴാക്കില്ലെന്നാണ് അമൃതയുടെ തീരുമാനം.