ADVERTISEMENT

സംഗീതസംവിധായകനും ഗായകനുമായ ബിജിബാൽ പങ്കുവച്ച സമൂഹമാധ്യമ പോസ്റ്റ് ആരാധകർക്കിടയിൽ ചർച്ചയാകുന്നു. അന്തരിച്ച ഭാര്യ ശാന്തിയുടെ അതിമനോഹര ചിത്രമാണ് ബിജിബാല്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘നീ ഞാനല്ലേ... എൻ പാട്ടു നീയല്ല’ എന്ന ബിജിബാലിന്റെ ഒറ്റവരി പോസ്റ്റ് ആരാധകരെയും വേദനിപ്പക്കുകയാണ്. 

 

ബിജിബാലിന്റെ കുറിപ്പ് ഇതിനകം ഏറെ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. ഗാനരചയിതാവ് ബി.കെ.ഹരിനാരായണൻ ഉൾപ്പെടെ നിരവധി പേരാണു കമന്റുകളുമായി എത്തുന്നത്. ബിജിബാലിന്റെ വേദന നിറയുന്ന പോസ്റ്റ് ആരാധകരെയും കണ്ണീരണിയിക്കുന്നു. ശാന്തിയുടെ ഓർമച്ചിത്രങ്ങൾ ബിജിബാൽ ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. 

 

മസ്തിഷ്ക സംബന്ധമായ അസുഖത്തെത്തുടർന്ന് 2017ലാണ് നർത്തകി കൂടിയായ ശാന്തി ബിജിബാൽ അന്തരിച്ചത്. നൃത്ത രംഗത്തു സജീവമായിരുന്ന ശാന്തിയാണ് ‘രാമന്റെ ഏദൻതോട്ടം’ എന്ന ചിത്രത്തിനായി നൃത്തം ചിട്ടപ്പെടുത്തിയത്. സ്വന്തമായി നൃത്തവിദ്യാലയവും നടത്തിയിരുന്നു. 2002 ജൂൺ 21നാണ് ബിജിബാലും ശാന്തിയും വിവാഹിതരായത്. ദേവദത്ത്, ദയ എന്നിവരാണു മക്കൾ.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com