ADVERTISEMENT

69ാമത് ദേശീയ പുരസ്കാരങ്ങൾ പ്രഖ്യാപിക്കപ്പെട്ടപ്പോൾ നേട്ടത്തിന്റെ ഇരട്ടി മധുരവുമായി സംഗീതസംവിധായകൻ എം.എം.കീരവാണിയുടെ കുടുംബം. ആർആർആറിലൂടെ മികച്ച പശ്ചാത്തലസംഗീതത്തിനുള്ള പുരസ്കാരമാണ് കീരവാണി സ്വന്തമാക്കിയത്. ഇതേ ചിത്രത്തിലെ ‘കൊമരം ഭീമുഡോ’ എന്ന പാട്ടിലൂടെ കീരവാണിയുടെ മകൻ കാലഭൈരവ മികച്ച ഗായകനായി. ആർആർആറിലൂടെ ഓസ്കർ നേടിയ സംഗീതജ്ഞനാണ് കീരവാണി. ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന് ഒറിജിനൽ സോങ് വിഭാഗത്തിലായിരുന്നു പുരസ്കാരം. രാഹുൽ സിപ്ലിഗഞ്ചും കാലഭൈരവും ചേർന്നാണു ഗാനം ആലപിച്ചത്.  

 

ഓസ്കറിനു പിന്നാലെ ദേശീയ പുരസ്കാരവും കുടുംബത്തിലേക്കെത്തിയതിന്റെ സന്തോഷത്തിലാണ് കീരവാണിയും കാലഭൈരവയും. ബാഹുബലി അടക്കം നിരവധി സിനിമകളിൽ കാലഭൈരവ പാട്ടുകൾ പാടിയിട്ടുണ്ട്. ‘മത്തു വദലരാ’ അടക്കം ഏതാനു സിനിമകൾക്കു വേണ്ടി സംഗീത സംവിധാനവും നിർവഹിച്ചു. അച്ഛന്റെ ഈണത്തിനും മകന്റെ പാട്ടിനും രാജ്യത്തിന്റെ അംഗീകാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകർ. 

 

ശ്രേയ ഘോഷാലാണ് മികച്ച പിന്നണി ഗായിക. ‘ഇരവിൻ നിഴൽ’ എന്ന ചിത്രത്തിലെ പാട്ടിലൂടെയാണ് പുരസ്കാരം ഗായികയെ തേടിയെത്തിയത്. ഇത് അഞ്ചാം തവണയാണ് ശ്രേയ മികച്ച ഗായികയായി തിരഞ്ഞെടുക്കപ്പെടുന്നത്. അല്ലു അർജുൻ നായകനായെത്തിയ ‘പുഷ്പ’യിലൂെട ദേവി ശ്രീ പ്രസാദ് മികച്ച സംഗീതസംവിധായകനുള്ള പുരസ്കാരം സ്വന്തമാക്കി. ചന്ദ്രബോസ് ആണ് ഗാനരചയിതാവിനുള്ള പുരസ്കാരം നേടിയത്. ‘കൊണ്ട പോലും’ എന്ന തെലുങ്ക് ചിത്രത്തിലെ ‘ധം ധം ധം’ എന്ന ഗാനത്തിനാണ് പുരസ്കാരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com