ADVERTISEMENT

ഗായിക കെ.എസ്.ചിത്രയുടെ ആലാപന മധുരത്തിൽ പുറത്തിറങ്ങിയ പൊന്നോണപ്പാട്ട് ആസ്വാദകഹൃദയങ്ങള്‍ കീഴടക്കുന്നു. ‘ചിത്തിരപൂവിളി’ എന്ന ഗാനമാണ് പ്രേക്ഷകർക്കരികിലെത്തിയത്. കൊച്ചിയിൽ മലയാള മനോരമയും ഫെഡറൽ ബാങ്കും സംയുക്തമായി സംഘടിപ്പിച്ച ‘ചിത്രപൂർണിമ’ സംഗീതോത്സവത്തിനിടെ നടി മഞ്ജു വാരിയർ ആണ് പാട്ടിന്റെ ഔദ്യോഗിക പ്രകാശനം നിര്‍വഹിച്ചത്. അനൂപ് മുകുന്ദൻ പാട്ടിനു വരികള്‍ കുറിച്ചിരിക്കുന്നു. ഷൈനു ആർ.എസ് ഗാനം ചിട്ടപ്പെടുത്തി അറേഞ്ചിങ്ങും പ്രോഗ്രാമിങ്ങും നിർവഹിച്ചത്. 

പാട്ടിന്റെ പൗർണമിയുദിച്ച സന്ധ്യയുടെ നിറക്കാഴ്ച‌; കാണാം, തിരുവോണനാളിൽ!


നാട്ടഴക് നിറയുന്ന, ഓണക്കാഴ്ചകളും ഗൃഹാതുര സ്മരണകളുമുണർത്തുന്ന ‘ചിത്തിരപൂവിളി’ ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്ര തന്നെയാണ് പാട്ടിൽ പാടി അഭിനയിച്ചിരിക്കുന്നത്. അജൻ ആർ.എസ് ഗാനരംഗങ്ങളുടെ സംവിധാനം നിർവഹിച്ചിരിക്കുന്നു. വിപിൻ ചന്ദ്രനാണ് ഗാനരംഗങ്ങൾ ചിത്രീകരിച്ചത്. എഡിറ്റിങ്: അരുൺ കൈലാസ്. 

 

‘ചിത്തിരപൂവിളി’ ആദ്യ കേൾവിയിൽ തന്നെ മനസ്സില്‍ പതിയുന്നുവെന്നും ചിത്രയുടെ പാട്ടുകൾ കേട്ടു കൊതി തീരുന്നില്ലെന്നും പ്രേക്ഷകർ കുറിക്കുന്നു, വി.സൗന്ദര രാജനാണ് പാട്ടിനു വേണ്ടി വീണയിൽ ഈണമൊരുക്കിയത്. വരുൺ കുമാർ പുല്ലാങ്കുഴൽ വായിച്ചു. ഷൈനു ആർ.എസ്, നീനു ആർ.എസ്, സുഷമ സിങ് എന്നിവരും ആലാപനത്തിൽ ചിത്രയ്ക്കൊപ്പം ചേർന്നു. ‘ചിത്രപൂവിളി’ നിരവധി ആസ്വാദകരെയാണ് ഇതിനകം സ്വന്തമാക്കിയത്.

English Summary: Chithira poovili, Onam song by KS Chithra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com